Eco-friendly | പടക്കം ഇങ്ങനെ പൊട്ടിച്ചാലോ? ദീപാവലി ആഘോഷിക്കാന്‍ ചില പരിസ്ഥിതി സൗഹൃദ വഴികള്‍
Nov 5, 2023, 19:10 IST
ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്തുടനീളം വലിയ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ വര്‍ഷം, നവംബര്‍ 12 ഞായറാഴ്ച ദീപങ്ങളുടെ ഉത്സവം ആഘോഷിക്കും. ഇരുട്ടിന്റെ മേല്‍ വെളിച്ചവും നിരാശയുടെ മേല്‍ പ്രതീക്ഷയും തിന്മയുടെ മേല്‍ നന്മയും നേടിയ വിജയത്തെ ഈ ദിവസം സൂചിപ്പിക്കുന്നു. വിളക്കുകളും ദീപങ്ങളും കൊണ്ട് വീടുകള്‍ അലങ്കരിക്കുക, പൂക്കളം തീര്‍ക്കുക, പുതുവസ്ത്രം ധരിക്കുക, പൂജ നടത്തുക, പടക്കം പൊട്ടിക്കുക എന്നിവയും ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്.
പടക്കവും പരിസ്ഥിതിയും
വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക ആശങ്കകളും മലിനീകരണവും കാരണം ദീപാവലിയിലെ പടക്കം പൊട്ടിക്കല്‍ എല്ലായ്പോഴും ചര്‍ച്ചാവിഷയമാണ്. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കുന്നതിനായി പല സംസ്ഥാനങ്ങളും പരിസ്ഥിതി സൗഹൃദവും ശബ്ദരഹിതവുമായ ദീപാവലി പടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഹരിതവും പരിസ്ഥിതി സൗഹൃദവുമായ പടക്കങ്ങള്‍ പരമ്പരാഗത പടക്കത്തിന് ബദലാണ്. ദിപാവലി ആഘോഷത്തിനുള്ള അത്തരം ചില ബദലുകള്‍ പരിശോധിക്കാം.
ഹരിത പടക്കങ്ങള്‍
പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നതും അപകടങ്ങള്‍ കുറവുള്ളതുമായവയാണ് ഹരിത പടക്കങ്ങള്‍. സാധാരണ പടക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അലൂമിനിയം, ബേരിയം, പൊട്ടാസ്യം നൈട്രേറ്റ്, കാര്‍ബണ്‍ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കള്‍ ഇവയില്‍ ഉപയോഗിക്കുന്നില്ല. സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതമാനം കുറവ് മലിനീകരണമേ ഇവയുണ്ടാക്കുന്നുള്ളൂ.
സാധാരണ പടക്കങ്ങള്‍ പൊട്ടുമ്പോള്‍ 160 ഡെസിബെല്‍ ശബ്ദം ഉണ്ടാകുമെങ്കില്‍ ഹരിത പടക്കങ്ങള്‍ക്ക് 110 ഡെസിബെല്‍ ശബ്ദം മാത്രമേ ഉണ്ടാകൂ. ഹരിത പടക്കങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം മറ്റു പടക്കങ്ങളെക്കാള്‍ കുറവാണെന്നും അവ പൊടി വലിച്ചെടുക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആകാശ വിളക്കുകള്‍ (Sky lanterns)
ജനപ്രിയ ഓപ്ഷനുകളിലൊന്നാണ് ആകാശ വിളക്കുകള്‍. മറ്റ് രാജ്യങ്ങളില്‍ ഇവ വ്യാപകമായി പ്രചാരത്തിലുണ്ട്. ഈ വിളക്കുകള്‍ അന്തരീക്ഷ മലിനീകരണമോ ശബ്ദ മലിനീകരണമോ ഉണ്ടാക്കുന്നില്ല, പടക്കം പൊട്ടിക്കുന്നതിനേക്കാള്‍ മികച്ച ഓപ്ഷനാണ്, മാത്രമല്ല നിങ്ങളുടെ കുടുംബത്തോടൊപ്പം ചെയ്യാന്‍ കഴിയുന്ന അവിസ്മരണീയ അനുഭവവുമായിരിക്കും.
ഗ്ലോ സ്റ്റിക്കുകള്‍
തിളങ്ങുന്ന നിറങ്ങളില്‍ വരുന്ന ഗ്ലോ സ്റ്റിക്കുകള്‍ പടക്കങ്ങള്‍ക്കുള്ള നല്ലൊരു ബദലാണ്. പൊള്ളലോ മറ്റേതെങ്കിലും പരിക്കോ ഉണ്ടാകാനുള്ള സാധ്യതയില്ല. തിളക്കമാര്‍ന്ന നിറങ്ങളില്‍ വരുന്ന ഗ്ലോ സ്റ്റിക്കുകള്‍ ദൂരെ നിന്നും ദൃശ്യമാണ്. രാത്രിയില്‍, മികച്ച ദൃശ്യ പ്രഭാവം സൃഷ്ടിക്കുകയും കൂടുതല്‍ രസകരമാക്കുകയും ചെയ്യുന്നു.
ഗ്ലോ സ്റ്റിക്കുകള്‍
തിളങ്ങുന്ന നിറങ്ങളില്‍ വരുന്ന ഗ്ലോ സ്റ്റിക്കുകള്‍ പടക്കങ്ങള്‍ക്കുള്ള നല്ലൊരു ബദലാണ്. പൊള്ളലോ മറ്റേതെങ്കിലും പരിക്കോ ഉണ്ടാകാനുള്ള സാധ്യതയില്ല. തിളക്കമാര്‍ന്ന നിറങ്ങളില്‍ വരുന്ന ഗ്ലോ സ്റ്റിക്കുകള്‍ ദൂരെ നിന്നും ദൃശ്യമാണ്. രാത്രിയില്‍, മികച്ച ദൃശ്യ പ്രഭാവം സൃഷ്ടിക്കുകയും കൂടുതല്‍ രസകരമാക്കുകയും ചെയ്യുന്നു.
ബലൂണ്‍ പടക്കങ്ങള്‍
പേപ്പര്‍ കഷ്ണങ്ങളോ നിറങ്ങളോ മറ്റ് സമാന വസ്തുക്കളോ കൊണ്ട് നിറച്ച ബലൂണുകളാണ് ഇവ. ഇത് ഉണ്ടാക്കാന്‍ എളുപ്പമുള്ളതും കുടുംബവുമായൊത്ത് വീട്ടില്‍ ചെയ്യുന്നതിനുള്ള രസകരമായ പ്രവര്‍ത്തനവുമാണ്. ഇവ പൊട്ടിക്കുമ്പോള്‍ വലിയ ശബ്ദം പുറപ്പെടുവിക്കുമെങ്കിലും പടക്കം പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം പോലെ ഉണ്ടാകില്ലെന്നത് കൊണ്ട് പരിസ്ഥിതിക്കും വലിയ പ്രശ്നം ഉണ്ടാവുന്നില്ല.
ലേസര്‍ ഷോകള്‍
ലേസര്‍ ഷോകളാണ് മറ്റൊരു വഴി. റോക്കറ്റ് പോലെ പടക്കം പൊട്ടിക്കാതെ ദീപാവലി വൈബ് പകര്‍ത്താനുള്ള മികച്ച ബദലാണ് ഈ ലൈറ്റ് ഷോകള്‍. ലേസര്‍ ഷോകളിലൂടെ, നിങ്ങളുടെ രാത്രി ആകാശത്തെ പ്രകാശപൂരിതമാക്കാനും കുടുംബത്തോടൊപ്പം ദീപാവലി ആസ്വദിക്കാനും കഴിയും.
ലേസര്‍ ഷോകള്‍
ലേസര്‍ ഷോകളാണ് മറ്റൊരു വഴി. റോക്കറ്റ് പോലെ പടക്കം പൊട്ടിക്കാതെ ദീപാവലി വൈബ് പകര്‍ത്താനുള്ള മികച്ച ബദലാണ് ഈ ലൈറ്റ് ഷോകള്‍. ലേസര്‍ ഷോകളിലൂടെ, നിങ്ങളുടെ രാത്രി ആകാശത്തെ പ്രകാശപൂരിതമാക്കാനും കുടുംബത്തോടൊപ്പം ദീപാവലി ആസ്വദിക്കാനും കഴിയും.
എല്‍ ഇ ഡി വിളക്കുകള്‍
ദീപാവലി വിളക്കുകളുടെ ഉത്സവമാണ്, നിങ്ങളുടെ വീട് ഏറ്റവും തിളക്കമുള്ളതായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും. വീടുകള്‍ അലങ്കരിക്കാന്‍ പരിസ്ഥിതി സൗഹൃദ എല്‍ഇഡി ലൈറ്റുകള്‍ തിരഞ്ഞെടുക്കാം.
Keywords: Kerala, News, Malayalam News, Diwali, National, National News, New Delhi, Hindu, Festival, Celebration, Eco-friendly ways to celebrate Diwali.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.