45-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ എട്ട് അവാര്‍ഡുകള്‍
Nov 18, 2014, 16:51 IST
ന്യൂഡല്‍ഹി:(www.kvartha.com 18.11.2014) നാല്പത്തിയഞ്ചാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേള(ഐഎഫ്എഫ്ഐ) 2014 നവംബര്‍ 20 മുതല്‍ 30 വരെ ഗോവയില്‍ നടക്കും. ഗോവയില്‍ തുടര്‍ച്ചയായി നടക്കുന്ന പതിനൊന്നാമത് മേളയാണ് ഈ വര്‍ഷത്തേത്. ഇനി മുതല്‍ ഗോവ തന്നെയാകും ഐഎഫ്എഫ്ഐയുടെ സ്ഥിരം വേദി. 15 തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ് മേളയുടെ മത്സരവിഭാഗത്തിലുള്ളത്.
എട്ട് അവാര്‍ഡുകളാണ് മേളയില്‍ ഇത്തവണ നല്‍കുന്നത്. മികച്ച ചിത്രത്തിന് നല്കുന്ന 40 ലക്ഷം രൂപയുടെ സമ്മാനത്തുക സംവിധായകനും നിര്‍മാതാവും പങ്കുവയ്ക്കും. സംവിധായകന് സുവര്‍ണ്ണ മയൂരവും സര്‍ട്ടിഫിക്കറ്റും സമ്മാനത്തുകയ്ക്ക് പുറമേ ലഭിക്കും. മികച്ച സംവിധായകന് രജത മയൂരവും സര്‍ട്ടിഫിക്കറ്റും 15 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. മികച്ച നടനും നടിക്കും രജത മയൂരവും സര്‍ട്ടിഫിക്കറ്റും 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. രജത മയൂരവും സര്‍ട്ടിഫിക്കറ്റും 15 ലക്ഷം രൂപയും അടങ്ങുന്നതാണ് പ്രത്യേക ജൂറി പുരസ്ക്കാരം. ഇത് ചിത്രത്തിനോ വ്യക്തിക്കോ നല്‍കാവുന്നതാണ്. ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം സംവിധായകന് ഏറ്റുവാങ്ങും.
സിനിമയ്ക്ക് നല്കുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നല്കുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം 10 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പൊന്നാടയും പ്രശംസാപത്രവും അടങ്ങുന്നതാണ്. ഈ വര്‍ഷത്തെ ഇന്ത്യന്‍ ചലച്ചിത്ര വ്യക്തിത്വത്തിനു നല്കുന്ന സെന്റിനറി അവാര്‍ഡ് 10 ലക്ഷം രൂപയും പൊന്നാടയും രജത മയൂരവും അടങ്ങുന്നത്. നവീന മാതൃക കാണിക്കുന്ന ഫീച്ചര്‍ ചലച്ചിത്രത്തിനുള്ള സെന്റിനറി അവാര്‍ഡ് 10 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ്. രാജ്യാന്തര മത്സര വിഭാഗത്തിലെയും വേള്‍ഡ്, ഇന്ത്യന്‍ പനോരമയിലെയും ചിത്രങ്ങള്‍ ഇതിനായി പരിഗണിക്കപ്പെടുന്നതാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: New Delhi, Award, National, India, IFFK, Goa, Mela, Cinema, IFFI, Panorama, Achievement, Article, Eight Awards on Stake at 45TH IFFI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.