സിംല: എട്ട് ചൈനീസ് പൗരന്മാരെ ഹിമാചലില്‍ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി മാന്ദി ജില്ലയിലെ ആശ്രമത്തില്‍ താമസിച്ചിരുന്ന ഇവരില്‍ നിന്നും 30 ലക്ഷം രൂപയും നിരവധി സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തു.
പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ റെയ്ഡിനുമുന്‍പ് ചിലര്‍ രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ചൈനീസ് സിം കാര്‍ഡുകളും അന്താരാഷ്ട്ര എടിഎം കാര്‍ഡുകളും റെയ്ഡില്‍ പിടികൂടിയിട്ടുണ്ട്. എന്നാല്‍ പിടികൂടിയവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് എഡിജിപി എസ്.ആര് മര്ദി അറിയിച്ചു. ജനവാസം കുറഞ്ഞ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന റിപോര്‍ട്ടും ഇന്റലിജന്‍സ് ഏജന്‍സി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
Keywords: Simla, Arrest, Chinese spies, Himachal Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.