Accidental Death | ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 8 മരണം; നിരവധി പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

 


ചെന്നൈ: (KVARTHA) ഊട്ടി കൂനൂര്‍ മരപ്പാലത്തിനുസമീപം ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ടു മരണം. വി നിതിന്‍ (15), എസ് ബേബികല (36), എസ് മുരുഗേശന്‍ (65), പി മുപ്പിഡത്തേ (67), ആര്‍ കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേര്‍. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതരുടെ ആശങ്ക. ആകെ 55 പേരാണ് അപകടം നടക്കുന്ന അവസരത്തില്‍ ബസില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.

Accidental Death | ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 8 മരണം; നിരവധി പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

35 പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ കൂനൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. ഊട്ടിയില്‍നിന്നു തിരിച്ചുവരികയായിരുന്ന ബസില്‍ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്. കൂനൂര്‍ മേട്ടുപ്പാളയം റോഡില്‍ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് ബസ് അപകടത്തില്‍പ്പെട്ടത്.

വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിനു എട്ടുലക്ഷവും ഗുരുതരമായി പരുക്കേറ്റവര്‍ക്കു ഒരുലക്ഷം രൂപയും പരുക്കു ഗുരുതരമല്ലാത്തവര്‍ക്കു 50,000 രൂപയും നല്‍കുമെന്നാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Keywords:  Eight killed as tourist bus plunges off hairpin bend in the Nilgiris, Chennai, News, Eight Died, Tourist Bus Accident, Injury, Hospital, Police, Family, Compensation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia