Election | 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്താൻ, തെലങ്കാന, മിസോറാം പോളിംഗ് ബൂത്തിലേക്ക്; ഡിസംബർ 3ന് ഫലമറിയാം
Oct 9, 2023, 12:47 IST
ന്യൂഡെൽഹി: (KVARTHA) മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്താൻ, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. മിസോറാം - നവംബർ ഏഴ്, ഛത്തീസ്ഗഡ് - നവംബർ ഏഴ്, 17, മധ്യപ്രദേശ് - നവംബർ 17, രാജസ്ഥാൻ - നവംബർ 23, തെലങ്കാന - നവംബർ 30 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
അഞ്ച് സംസ്ഥാനങ്ങളിലായി 8.2 കോടി പുരുഷ, 7.8 കോടി സ്ത്രീ വോട്ടർമാരാണുള്ളത്. ഇതിൽ 60 ലക്ഷം കന്നി വോട്ടർമാരാണ്. തെലങ്കാന, രാജസ്താൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭകളുടെ കാലാവധി 2024 ജനുവരിയിൽ വിവിധ തീയതികളിൽ അവസാനിക്കും, അതേസമയം മിസോറാം നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17 ന് അവസാനിക്കും. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തെലങ്കാന ഭരിക്കുമ്പോൾ മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. ഛത്തീസ്ഗഡിലും രാജസ്താനിലും കോൺഗ്രസും വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് അധികാരത്തിലുള്ളത്.
മധ്യപ്രദേശിൽ 230, രാജസ്ഥാനിൽ 200, തെലങ്കാനയിൽ 119, ഛത്തീസ്ഗഢിൽ 90, മിസോറാമിൽ 40 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ നിയമസഭാ തിരഞ്ഞെടുപ്പുകൾ സംസ്ഥാന തലത്തിൽ രാഷ്ട്രീയ സാഹചര്യം നിർണയിക്കുക മാത്രമല്ല ദേശീയ തലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.
Keywords: BJP, Congress, Election, Politics, Result, Madhya Pradesh, Chhattisgarh, Rajasthan, Telangana, Mizoram, Election Commission announced poll schedule for 5 states. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.