'തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം മുതിര്‍ന്ന നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍'
May 2, 2012, 13:12 IST
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളാണ് ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് പങ്കില്ലെന്നും, രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ജനങ്ങളില്‍ എത്തിക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന് എതിരായി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കില്ലെന്ന ചിന്ത അവരില്‍ ഉണ്ടാക്കാന്‍ ഈ പരാമര്‍ശങ്ങള്‍ കാരണമായി. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും പോലും സ്വീകാര്യരല്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കിയതും തിരിച്ചടിയുടെ മറ്റൊരു കാരണമാണ്.
ഗോവയില്‍ അനധികൃത ഖനന കേസ് ഉയര്‍ന്നു വന്നതും കോണ്‍ഗ്രസിന് ക്ഷീണമായി. അത് സൃഷ്ടിച്ച മോശം പ്രതിച്ഛായയില്‍ നിന്ന് കരകയറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഗോവയിലെ ന്യൂനപക്ഷ -ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയതും തോല്‍വിയുടെ ആക്കം കൂട്ടി. പഞ്ചാബില്‍ പ്രകാശ് സിംഗ് ബാദല്‍ സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗിന് സമര്‍പ്പിക്കും. ആന്റണിക്കു പുറമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരും സമിതിയിലുണ്ട്.
Keywords: Congress, Election failure, Senoir leaders communal talk, A.K.Antony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.