Results | 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബിജെപി; ഒടുവില്‍ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടിയ കോണ്‍ഗ്രസ്; ഛത്തീസ്ഗഡിലെ മുന്‍ നിയസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ
Oct 28, 2023, 21:06 IST
റായ്പൂര്‍: (KVARTHA) ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുകയാണ്. സംസ്ഥാനം നിലവില്‍ വന്നതിന് ശേഷം നാല് തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് തവണ ബിജെപിക്ക് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ചു, രണ്ട് തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നിരുന്നാലും, 2018-ലാണ് കോണ്‍ഗ്രസിന്റെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണത്തിലേറിയത്.
2000-ല്‍ ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കുമ്പോള്‍ ആ മേഖലയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിരുന്നു. ഒട്ടും വൈകാതെ അജിത് ജോഗിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി. 2003 വരെ ജോഗി മുഖ്യമന്ത്രിയായി തുടര്‍ന്നു. 2000ല്‍ ആദ്യ നിയമസഭ രൂപീകരിക്കുമ്പോള്‍ 48 കോണ്‍ഗ്രസ് എംഎല്‍എമാരും 36 ബിജെപി എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നു. കൂടാതെ ബിഎസ്പിയുടെ മൂന്ന് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ഗോണ്ട്വാന ഗാന്ത്ര പാര്‍ട്ടിയുടെ ഒരു എംഎല്‍എയും നിയമസഭയില്‍ അംഗങ്ങളായിരുന്നു.
അജിത് ജോഗിയുടെ കാലാവധി മൂന്ന് വര്‍ഷമായിരുന്നു. ഇതിനുശേഷം രമണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ചു. 2018ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അജിത് ജോഗിക്ക് ശേഷം ഭൂപേഷ് ബാഗേല്‍ ഛത്തീസ്ഗഢിലെ രണ്ടാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി. സംസ്ഥാനത്ത് 90 സീറ്റുകളാണ് ഉള്ളത്.
പ്രഥമ തിരഞ്ഞെടുപ്പ്
2003 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 സീറ്റുകള്‍ നേടി ബിജെപി വിജയം കൊയ്തു. കോണ്‍ഗ്രസ് 37 സീറ്റുകള്‍ നേടിയപ്പോള്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ടിക്കറ്റില്‍ ഒരാളും നിയമസഭയിലെത്തി.
മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി രണ്ട് സീറ്റ് നേടി.
വീണ്ടും ബിജെപി
2008 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ മാറ്റമുണ്ടായില്ല. ബിജെപി 50 സീറ്റുകളിലും കോണ്‍ഗ്രസ് 38 സീറ്റുകളിലും വിജയിച്ചു. ബിഎസ്പി വീണ്ടും രണ്ട് സീറ്റുകള്‍ നേടിയപ്പോള്‍ എന്‍സിപി പൂജ്യമായി. അജിത് ജോഗിയുടെ പുതിയ പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ്-ജോഗിയും (ജെസിസി-ജെ) അക്കൗണ്ട് തുറന്നില്ല.
ഹാട്രിക് തികച്ച് ബിജെപി
2013-ല്‍ ബിജെപി മൂന്നാമതും ഭരണം നിലനിര്‍ത്തിയെങ്കിലും സീറ്റ് നിലയില്‍ നേരിയ ഇടിവുണ്ടായി. ബിജെപി 49 സീറ്റാണ് നേടിയത്. 39 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ച് നിയമസഭയിലെത്തി. ഈ വര്‍ഷം ആദ്യമായി ഒരു സീറ്റ് നേടി ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് അക്കൗണ്ട് തുറന്നു. ബിഎസ്പിക്കും ഒരു സീറ്റ് നഷ്ടമായി.
ഭൂപേഷ് ബാഗേലിന്റെ മാജിക്
2018 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം വലിയ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചു. നാലാം ഊഴത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരി. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഇരട്ടിയായി, 90 അംഗ സഭയില്‍ 68 സീറ്റും നേടി. ബിജെപി 15 സീറ്റില്‍ ഒതുങ്ങി. ബിഎസ്പി രണ്ട് സീറ്റിലും ഛത്തീസ്ഗഢിലെ ജനതാ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും വിജയിച്ചു. നിലവില്‍ കോണ്‍ഗ്രസിന് 71 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 13 ആയി കുറഞ്ഞു. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢിലെ (ജെ) എംഎല്‍എമാരുടെ എണ്ണം മൂന്നായി കുറഞ്ഞു.
2023 ല്‍ ആരെ ഭരണത്തിലേറ്റും?
ഇത്തവണയും ഛത്തീസ്ഗഢില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ബിജെപി അധികാരം തിരിച്ചുപിടിക്കാന്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ജനപ്രീതിയുടെയും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെയും അടിസ്ഥാനത്തില്‍ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ്. അതേസമയം, കുംഭകോണങ്ങളും പ്രീണന രാഷ്ട്രീയവും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചാരം. ഇത്തവണ സംസ്ഥാനം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയാം.

Keywords: Chhattisgarh, Election, Election Result, National News, Malayalam News, Chhattisgarh Assembly Election, Congress, BJP, Politics, Political News, Election results of Chhattisgarh Assembly.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.