SC Verdict | കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി; ഇലക്ടറൽ ബോണ്ട് റദ്ദാക്കി സുപ്രീംകോടതി; വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ബെഞ്ച്
Feb 15, 2024, 11:53 IST
ന്യൂഡെൽഹി: (KVARTHA) ഇലക്ടറൽ ബോണ്ട് റദ്ദാക്കി സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയ കോടതി രാഷ്ട്രീയ പ്രക്രിയയില്‍ വ്യക്തിഗത സംഭാവനയേക്കാള്‍ സ്വാധീനം കമ്പനികള്‍ക്കാണെന്നും ചൂണ്ടിക്കാട്ടി. സംഭാവനകളെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
വോട്ടുചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭിക്കാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും കോടതി ഊന്നിപ്പറഞ്ഞു. വിധി കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇലക്ടറല്‍ ബോണ്ട് കള്ളപ്പണം തടയുമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദം കോടതി തള്ളുകയും ചെയ്തു.
എന്താണ് ഇലക്ടറൽ ബോണ്ട്?
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) നിന്ന് ബോണ്ടുകൾ വാങ്ങിയതിന് ശേഷം ഒരു രാഷ്ട്രീയ പാർട്ടിക്ക് അജ്ഞാതമായി പണം സംഭാവനയായി നൽകാൻ ഇലക്ടറൽ ബോണ്ട് സ്കീം അനുവദിക്കുന്നു. ഇതിൽ വ്യക്തികളും കോർപ്പറേറ്റുകളും സ്ഥാപനങ്ങളും ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകുകയും ഈ ബോണ്ടുകൾ ബാങ്കിൽ പണമാക്കി രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുകയും ചെയ്യുന്നു.
ബോണ്ടുകൾവഴി സംഭാവന നൽകുന്നവർ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്ക് അറിയാനാകും. അതേസമയം, മറ്റു പാർട്ടികൾക്ക് അറിയാനാവില്ല. ഇതിനെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമൺ കോസ് തുടങ്ങിയ സംഘടനകളാണ് കോടതിയെ സമീപിച്ചത്.

Keywords: News-Malayalam-News, National, National-News, New Delhi, SC Verdict, Electoral Bonds, Lok Sabha polls, Politics, Unconstitutional, Electoral bonds scheme is unconstitutional, rules Supreme Court in its big verdict ahead of Lok Sabha polls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.