ബാംഗ്ലൂരില്‍ പതിനൊന്നുകാരിയെ നടുറോഡില്‍ അഗ്നിക്കിരയാക്കി

 


ബാംഗ്ലൂരില്‍ പതിനൊന്നുകാരിയെ നടുറോഡില്‍ അഗ്നിക്കിരയാക്കി
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ പതിനൊന്നുകാരിയെ നടുറോഡില്‍ ഒരു സംഘം അക്രമികള്‍ അഗ്നിക്കിരയാക്കി. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ 95% പൊള്ളലോടെ സമീപത്തെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന്‌ പേര്‍ ചേര്‍ന്ന സംഘം സ്കൂളിലേയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമാണ്‌ നാടിനെ നടുക്കിയ ക്രൂരതയിലേയ്ക്ക് നയിച്ചതെന്നാണ്‌ പോലീസിന്റെ പ്രാഥമീക നിഗമനം. 

ദിവസങ്ങള്‍ക്കുമുന്‍പ് പ്രദേശത്തെ ചില ആളുകള്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

English Summery
Bangalore: An 11-year-old girl suffered serious burns after she was set on fire by some unidentified persons while she was on her way to school today, police said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia