Elon Musk's Health | 52-ാം വയസിലും വളരെ ഫിറ്റ്; അത്ഭുതപ്പെടുത്തും ഇലോൺ മസ്‌കിന്റെ ജീവിത രീതി; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്!

 


ന്യൂഡെൽഹി: (KVARTHA) ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ടെസ്‌ല കമ്പനി ഉടമ ഇലോൺ മസ്‌ക് 52-ാം വയസിലും വളരെ ഫിറ്റും ആരോഗ്യവാനും ആയി കാണപ്പെടുന്നു. തൻ്റെ ശരീരം ഫിറ്റ് ആയി നിലനിർത്താൻ വ്യായാമങ്ങൾ ചെയ്യുന്നതിനൊപ്പം ഭക്ഷണ കാര്യത്തിലും അദ്ദേഹം വളരെ കണിശക്കാരനാണ്. ശരീരത്തിൻ്റെ ദൃഢതയും പേശീബലവും നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുന്നു.

 Elon Musk's Health | 52-ാം വയസിലും വളരെ ഫിറ്റ്; അത്ഭുതപ്പെടുത്തും ഇലോൺ മസ്‌കിന്റെ ജീവിത രീതി; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്!

ഫിറ്റ്നസ് രഹസ്യം

ഇലോൺ മസ്‌ക് തൻ്റെ ഭക്ഷണക്രമത്തിലും വ്യായാമത്തിലും വിട്ടുവീഴ്ച ചെയ്യുന്നില്ല. 52-ാം വയസിലും ഫിറ്റ്‌നസിൻ്റെ കാര്യത്തിൽ 40 വയസ് പിന്നിട്ടവരെ വെല്ലുകയാണ്. നേരത്തെ, ഒരു അഭിമുഖത്തിനിടെ, ഇടവിട്ടുള്ള തന്റെ ഉപവാസത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ ഉപവാസത്തിലൂടെ ഒമ്പത് കിലോ ഭാരം കുറഞ്ഞു. സമയക്കുറവുണ്ടായിട്ടും വ്യായാമത്തിലും മറ്റ് ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. ഇതോടൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്യുന്നു.

ഏത് വ്യായാമങ്ങളാണ് ചെയ്യുന്നത്?

ട്രെഡ്‌മില്ലിൽ ഓടുന്നതും ഭാരോദ്വഹനവും മസ്‌ക് ഇഷ്ടപ്പെടുന്നു. ഭാരം നിയന്ത്രിക്കാൻ സ്ക്വാറ്റുകൾ, പുഷ്അപ്പുകൾ, പുൾഅപ്പുകൾ തുടങ്ങിയവ ചെയ്യുന്നു. ഇതോടൊപ്പം ജിമ്മിൽ കഠിനമായതും അല്ലാത്തതുമായ വ്യായാമങ്ങളും ചെയ്യുന്നുണ്ട്. ഈ സമയത്ത് കലോറി എരിച്ചുകളയുന്നതിലും പൂർണ ശ്രദ്ധ ചെലുത്തുന്നു.

മസ്‌കിൻ്റെ ഡയറ്റ് പ്ലാൻ

ഫിറ്റ്നസ് നിലനിർത്താൻ വളരെ കർശനവും ലളിതവുമായ ഭക്ഷണ ശീലവും മസ്കിനുണ്ട്. പുറത്ത് നിന്ന് എന്തെങ്കിലും കഴിക്കുന്നതിന് പകരം വീട്ടിലെ ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. പഴങ്ങൾ, പച്ചക്കറികൾ, ഡ്രൈ ഫ്രൂട്ട്‌സ് മുതലായവയാണ് കഴിക്കാറുള്ളത്. ആരോഗ്യകരമായ ഭക്ഷണത്തോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്.

Keywords: News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Elon Musk, Elon Musk's Health and Fitness
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia