Banned | ഇന്‍ഡ്യയില്‍ നിന്നുള്ള 2 ലക്ഷത്തിലേറെ അകൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി എക്സ് പ്ലാറ്റ്‌ഫോം; പണി കിട്ടിയത് ലൈംഗികതയും ഭീകരവാദവും ഉള്ളടക്കമായുള്ളവയ്ക്ക്
Apr 13, 2024, 22:35 IST
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ അകൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇലോണ്‍ മസ്‌കിന്റെ സമൂഹ മാധ്യമ സേവനമായ എക്സ് (മുമ്പ് ട്വിറ്റര്‍). കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ട നഗ്‌ന ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച അകൗണ്ടുകളാണ് വിലക്ക് ഏര്‍പ്പെടുത്തിയവയില്‍ ഭൂരിഭാഗവും. ഫെബ്രുവരി 26 നും മാര്‍ച് 25 നും ഇടയില്‍ 2,12,627 അകൗണ്ടുകള്‍ക്കാണ് ഇത്തരത്തില്‍ കംപനി വിലക്കേര്‍പ്പെടുത്തിയത്.
ഇത് കൂടാതെ ഭീകരവാദം പ്രോത്സാഹിപ്പിച്ച 1235 ഇന്‍ഡ്യന്‍ അകൗണ്ടുകളും എക്സ് നീക്കം ചെയ്തിട്ടുണ്ട്. ഇതടക്കം ആകെ 2,13,862 അകൗണ്ടുകളാണ് എക്സ് നീക്കം ചെയ്തത്. കംപനിയുടെ പരാതി പരിഹാര സംവിധാനത്തിലൂടെ ഫെബ്രുവരി 26 നും മാര്‍ച് 25 നും ഇടയിലായി 5158 പരാതികള്‍ ലഭിച്ചതായി ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപോര്‍ടില്‍ എക്സ് വിവരിക്കുന്നു. പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 86 അകൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ഇങ്ങനെ വിലക്കേര്‍പ്പെടുത്തിയ അകൗണ്ടുകളില്‍ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷം പുനഃസ്ഥാപിച്ചു. പരാതികളില്‍ 3074 എണ്ണം വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു. 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചൂഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു.
മുമ്പ് ജനുവരി 26 നും ഫെബ്രുവരി 25 നും ഇടയില്‍ 5,06,173 അകൗണ്ടുകള്‍ എക്സ് ഇന്‍ഡ്യയില്‍ നിന്ന് നിരോധിച്ചിരുന്നു.

Keywords: Elon Musk's X bans over 2 lakh accounts for policy violations in India in March, New Delhi, News, Account, Policy, Elon Musk, Social Media, Complaint, Monthly Report, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.