വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഹെല്‍മെറ്റ് ധരിച്ച്: പിന്നിലെ കാരണമിതാണ്
Nov 5, 2019, 13:23 IST
ലഖ്നൗ: (www.kvartha.com 05.11.2019) ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ വൈദ്യുതി ഓഫീസില്‍ ജീവനക്കാര്‍ ഹെല്‍മെറ്റ് ധരിച്ചാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹെല്‍മെറ്റ് ധരിച്ച് ജോലിചെയ്യുന്ന ജീവനക്കാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെറലായിരുന്നു. ഇടിഞ്ഞുവീഴാറായ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബാണ്ഡയിലെ വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്നു വീഴുന്നതും പതിവാണ്.
ജോലിക്കിടെ അപകടമുണ്ടായാല്‍ സ്വയരക്ഷയ്ക്കായാണ് ഹെല്‍മറ്റ് ധരിച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ കെട്ടിടത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പല തവണ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും തങ്ങളില്‍ ഒരാളുടെ ജീവന് നഷ്ടപ്പെട്ടാലേ അവര്‍ പുനര്‍നിര്‍മാണം നടത്തുകയുള്ളൂവെന്നും ഒരു ജീവനക്കാരന് പ്രതികരിച്ചു. ഓഫീസിന്റെ നിലവിലെ സാഹചര്യത്തിന്റെ ചിത്രങ്ങളം വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടും സംഭവത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lucknow, News, National, Job, Office, Photo, Employees Of a UP Government Office Are Wearing Helmets To Work

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.