'എന്‍കൗണ്ടര്‍ വിദഗ്ദ്ധന്‍' ദയാ നായക്കിനെ പോലീസില്‍ തിരിച്ചെടുത്തു

 


'എന്‍കൗണ്ടര്‍ വിദഗ്ദ്ധന്‍' ദയാ നായക്കിനെ പോലീസില്‍ തിരിച്ചെടുത്തു
Daya Nayak
മുംബൈ: ഏറ്റുമുട്ടല്‍ വധത്തിലൂടെ തീവ്രവാദികളേയും അധോലോക സംഘാംഗങ്ങളേയും ഇല്ലാതാക്കി മുംബൈ പോലീസില്‍ താരമായിരുന്ന കര്‍ണ്ണാടക സ്വദേശി ദയാ നായക്കിനെ ആറരവര്‍ഷത്തിനു ശേഷം മുംബൈ പോലീസില്‍ തിരിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുടുങ്ങി സസ്‌പെന്‍ഷനിലായിരുന്നു ദയാ നായക്.

1995 ബാച്ചില്‍ എസ്.ഐയായാണ് മുംബൈ പോലീസില്‍ ചേര്‍ന്നത്. അധോലോകത്തിന്റെ തേര്‍വാഴ്ച്ചയില്‍ മഹാനഗരം ഭീതിയുടെ മുള്‍മുനയില്‍ നിന്ന കാലമായിരുന്നു അത്. ജോലിയില്‍ ചേര്‍ന്നയുടന്‍ ചുരുങ്ങിയ വര്‍ഷത്തിനകം തന്റെ കുറ്റന്വേഷണ പാടവവും സാമര്‍ത്ഥ്യവും, സത്യസന്ധതയും തെളിയിച്ച ദയാ നായക് മുംബൈ അധോലോകത്തിന്റെ പേടിസ്വപ്‌നമായി മാറുകയായിരുന്നു. മൂന്നു ലഷ്‌കര്‍ തൊയ്ബ ഭീകരന്മാരും വിനോദ് മട്ക്കര്‍, റഫീഖ് ദബ്ബ, സാദിഖ് കാലിയ അടക്കം 80 കൊടും കുറ്റവാളികളാണ് ദയാ നായകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ എന്‍കൗണ്ടര്‍ ആക്ഷനില്‍ ചോരയില്‍ കുതിര്‍ന്ന് മരിച്ചത്.

മഹാരാഷ്ട്ര അഴിമതി വിരുദ്ധ സ്‌ക്വാഡാണ് നായകിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. ഈ നടപടിക്കെതിരെ അന്നത്തെ മഹാരാഷ്ട്ര ഡി.ജി.പി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് ചുമത്തിയ കുറ്റങ്ങള്‍ ദുര്‍ബലവും തെളിയാത്തതുമായിരുന്നു. ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതെല്ലെന്നും ഉടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും കഴിഞ്ഞ ദിവസം കോടതി വിധിക്കുകയായിരുന്നു.

സ്വദേശത്ത് ഒരു കോടി രൂപ മുടക്കി സ്‌കൂള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ചാര്‍പ്പോക്കില്‍ ആഢംബര ഫഌറ്റുണ്ടെന്നും, മറ്റ് അവിഹിത സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഭാര്യ കോമളവും ഇതില്‍ പങ്കാളിയാണെന്നും ആന്റി കറപ്ഷന്‍ ബ്ല്യൂറോ വാദിച്ചിരുന്നു. സ്വദേശത്ത് സ്ഥാപിച്ച സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത് ബിഗ് ബി അമിതാഭ് ബച്ചനായിരുന്നു.

Keywords: Encounter Specialist, Daya Nayak, Reinstated in Police Dept, Mumbai, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia