Jyotiraditya Scindia | പേരില്‍ സീതയും രാമനും ഉള്ള യെചൂരി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചത് നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Dec 29, 2023, 13:29 IST
ന്യൂഡെല്‍ഹി: (KVARTHA) പേരില്‍ സീതയും രാമനും ഉള്ള സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചത് നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
പേരില്‍ സീതയും രാമനും ഉള്ള ഒരാളെന്ന നിലയില്‍ അദ്ദേഹം എടുത്ത നിലപാടില്‍ ഞാന്‍ അതിശയിക്കുന്നുവെന്നും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണ് എന്നും സിന്ധ്യ പറഞ്ഞു. വാര്‍ത്താ ഏജന്‍സി എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിന്ധ്യ.
രാമക്ഷേത്ര നിര്‍മാണം എന്തുകൊണ്ട് വൈകിയെന്ന ചോദ്യത്തിന് സിന്ധ്യയുടെ മറുപടി ഇങ്ങനെയായിരുന്നു- 'പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന വ്യക്തിക്കായി രാജ്യം കാത്തിരിക്കുകയായിരുന്നു, ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരാള്‍ പ്രതിജ്ഞയെടുക്കുമ്പോള്‍ അസാധ്യമായത് പോലും സാധ്യമാകും'.
എല്ലാ ഇന്‍ഡ്യക്കാരുടെയും 500 വര്‍ഷം പഴക്കമുള്ള സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച്, പൂര്‍ണ ഭൂരിപക്ഷത്തോടെ പാര്‍ടി വിജയിക്കുമെന്നും രാജ്യത്തെ ഓരോ വ്യക്തിയും ബിജെപിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദി അയോധ്യയിലെ വിമാനാത്താവളം ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്നും വ്യോമയാന മന്ത്രികൂടിയായ സിന്ധ്യ കൂട്ടിച്ചേര്‍ത്തു. വലിയൊരു വിഭാഗം വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇത് അവസരം നല്‍കും.
ആധുനിക റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണ്. എയര്‍ബസ് എ 321, ബോയിംഗ് 737 എന്നിവയുള്‍പെടെ വിവിധതരം വിമാനങ്ങള്‍ക്ക് അയോധ്യ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും സിന്ധ്യ പറഞ്ഞു.
1,450 കോടി രൂപയിലധികം ചെലവിട്ടാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ഇമുണ്ട്, പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാകും.
'ഇന്‍ഡ്യന്‍ ചരിത്രവും സംസ്‌കാരവും ചിത്രീകരിക്കുന്ന ആധുനിക വിമാനത്താവളങ്ങള്‍ നിര്‍മിക്കുക എന്നത് പ്രധാനമന്ത്രി മോദിയുടെ പ്രമേയമായിരുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ജനതാ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സിന്ധ്യ, ബി ജെ പി ഭരണത്തിന് കീഴില്‍ ഇന്‍ഡ്യയില്‍ 75 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിച്ചതായി അവകാശപ്പെട്ടു.
'ഇതുവരെ രാജ്യത്ത് ആകെ 149 വിമാനത്താവളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്, 2030 ആകുമ്പോഴേക്കും ഈ എണ്ണം 200 ആയി ഉയര്‍ത്താനാണ് സര്‍കാരിന്റെ ശ്രമം'.
ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്നും സിന്ധ്യ പറഞ്ഞു.

'രാമായണ ഇതിഹാസത്തിന്റെയും ശ്രീരാമന്റെ ജീവിതത്തിന്റെയും വിവിധ ഘട്ടങ്ങള്‍ വിമാനത്താവളത്തിന്റെ മുന്‍വശത്ത് ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ചിത്രീകരിച്ചിരിക്കുന്നു.
ആധുനിക റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണ്. എയര്‍ബസ് എ 321, ബോയിംഗ് 737 എന്നിവയുള്‍പെടെ വിവിധതരം വിമാനങ്ങള്‍ക്ക് അയോധ്യ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും സിന്ധ്യ പറഞ്ഞു.
1,450 കോടി രൂപയിലധികം ചെലവിട്ടാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ഇമുണ്ട്, പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാകും.
'ഇന്‍ഡ്യന്‍ ചരിത്രവും സംസ്‌കാരവും ചിത്രീകരിക്കുന്ന ആധുനിക വിമാനത്താവളങ്ങള്‍ നിര്‍മിക്കുക എന്നത് പ്രധാനമന്ത്രി മോദിയുടെ പ്രമേയമായിരുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ജനതാ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സിന്ധ്യ, ബി ജെ പി ഭരണത്തിന് കീഴില്‍ ഇന്‍ഡ്യയില്‍ 75 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിച്ചതായി അവകാശപ്പെട്ടു.
'ഇതുവരെ രാജ്യത്ത് ആകെ 149 വിമാനത്താവളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്, 2030 ആകുമ്പോഴേക്കും ഈ എണ്ണം 200 ആയി ഉയര്‍ത്താനാണ് സര്‍കാരിന്റെ ശ്രമം'.
ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്നും സിന്ധ്യ പറഞ്ഞു.
Keywords: 'Endowed with modern facilities and traditional artwork'; Union Minister Jyotiraditya Scindia on new Ayodhya airport, New Delhi, News, Jyotiraditya Scindia, Ayodhya Temple, Airport, Religion, Politics, BJP, Inauguration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.