Found Dead | എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍; തുടര്‍ചയായുള്ള റാഗിങ്ങാണ് മരണകാരണമെന്ന് കുടുംബം; 'കോളജ് പ്ലേസ്‌മെന്റില്‍ തിരഞ്ഞെടുത്തിട്ടും മകളെ ഹാജരാകാന്‍ അനുവദിച്ചില്ല'
Mar 29, 2023, 09:11 IST
ജാജ്പൂര്‍: (www.kvartha.com) 18 കാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഒഡീഷയിലെ ജാജ്പൂരിലാണ് പോളിടെക്‌നിക് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ ഇലക്ട്രികല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി അയച്ചു.
റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്ന് വീട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് കോളജിനെതിരെ പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രംഗത്തെത്തി. കോളജ് അധികൃതര്‍ക്ക് മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും തുടര്‍ചയായുള്ള റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്നും അവര്‍ ആരോപിച്ചു.
'മകളെ കോളജ് പ്ലേസ്‌മെന്റില്‍ തിരഞ്ഞെടുത്തതായി ഒരു വിദ്യാര്‍ഥി മെസേജ് ചെയ്തിരുന്നു. എന്നാല്‍ അതിന് ഹാജരാവാകാന്‍ അവളെ അനുവദിക്കില്ലെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം അവളെ മറ്റൊരാള്‍ മര്‍ദിച്ചു. ഹോസ്റ്റലില്‍ താമസിക്കേണ്ടതിനാല്‍ കോളജ് അധികൃതരോട് പറയാന്‍ മകള്‍ക്ക് ഭയമായിരുന്നു.'- പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പേടിച്ചാണ് പരാതി കൊടുക്കാതിരുന്നതെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സാധ്യമായ എല്ലാ വഴികളിലൂടെയും കേസ് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, National, India, Student, Found Dead, Engineering Student, Raging, Family, Police, Case, Allegation, Local-News, Engineering Student Found Dead In Odisha Hostel, Family Alleges Ragging
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.