Snake Bite | 'എന്നും ഉറക്കത്തില്‍ കാണുന്നത് പാമ്പ് കടിക്കുന്നത്; ഒടുവില്‍ സ്വപ്‌നം ഫലിച്ചപ്പോള്‍ 54 കാരന് നാവ് നഷ്ടമായി'; വിചിത്ര സംഭവം ഇങ്ങനെ
Nov 26, 2022, 08:18 IST
കോയമ്പതൂര്‍: (www.kvartha.com) ഉറക്കത്തില്‍ എന്നും പാമ്പ് കടിക്കുന്നത് കണ്ടിരുന്ന 54 കാരന്റെ സ്വപ്‌നം ഒടുവില്‍ യാഥാര്‍ഥ്യമായി. എന്നാല്‍ ഇയാളുടെ നാവ് നഷ്ടമായി. വളരെ വിചിത്രമെന്ന് തോന്നുന്ന സംഭവത്തിന്റെ തുടക്കം ദിവസവും പാമ്പ് കടിക്കുന്നത് സ്വപ്നം കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒരു ജ്യോതിഷിയെ സമീപിച്ചതോടെയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ഈറോഡിലെ ഗോപിച്ചെട്ടിപ്പാളയം സ്വദേശിയായ മധ്യവയസ്‌കന്‍ പ്രശ്‌നപരിഹാരത്തിനായി ഒരു ജ്യോതിഷിയെ സമീപിക്കുകയായിരുന്നു. അയാള്‍ പാമ്പിനെ വച്ചു പൂജ നടത്താന്‍ നിര്‍ദേശിച്ചു. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞുകൊടുത്തുവെന്നാണ് വിവരം.
പൂജ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഫലസിദ്ധിക്കായി നാവ് പാമ്പിനുനേരെ നീട്ടിക്കാണിക്കാന്‍ ക്ഷേത്രപൂജാരി ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് ഇയാള്‍ നാവ് നീട്ടിയതോടെ പാമ്പ് ആഞ്ഞുകൊത്തിയെന്നും വീട്ടുകാര്‍ പറഞ്ഞു. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാവ് മുറിച്ചുമാറ്റുക മാത്രമായിരുന്നു പരിഹാരം. നാവ് മുറിച്ചു മാറ്റി നാല് ദിവസം ശ്രമിച്ചാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. വിശ്വാസങ്ങള്‍ മനുഷ്യരെ പ്രതിസന്ധികളില്‍ പിടിച്ചുനിര്‍ത്താനും ആത്മധൈര്യം പകരാനും സഹായിക്കുന്ന മാനസികമായ ഉപാധികളായി കണക്കാക്കാമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ മനുഷ്യരെ പ്രതിസന്ധികളില്‍ നിന്ന് വീണ്ടും പ്രതിസന്ധികളിലേക്കും അപകടങ്ങളിലേക്കും മാത്രം നയിക്കുന്നവയാണ്. അത്തരത്തില്‍ അന്ധവിശ്വാസം എത്തരത്തിലാണ് ഒരു മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാകുന്നതെന്ന് ഈ സംഭവം തെളിയിക്കുന്നു.
Keywords: News,National,India,Snake,Local-News,Religion,Health, Erode: Snake bites man’s tongue during worship
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.