ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ പ്രാദേശിക തര്‍ക്കങ്ങള്‍ സാമുദായിക സംഘര്‍ഷങ്ങളിലേക്ക് വഴിവച്ച സംഭവങ്ങള്‍ റായ്ബറേലിയിലും പ്രതാപ്ഗഡിലും ഉണ്ടായിരുന്നു. അസാമിലും മ്യാന്‍മറിലും മുസ്‌ളീങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് ലക്‌നൗവിലും അലഹാബാദിലും ഓഗസ്റ്റ് 17ന് പ്രതിഷേധങ്ങള്‍ നടന്നതും സംഘര്‍ഷത്തില്‍ ലാശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഐ ബിയുടെ മുന്നറിയിപ്പ്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന ശേഷം സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് ഏഴ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാസിയാബാദിലെ മസൂറിയിലാണ് ഏറ്റവും ഒടുവില്‍ സാമുദായിക സംഘര്‍ഷം ഉണ്ടായത്. അന്ന് ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന്റൈ ഇരുപതാം വാര്‍ഷികമാണ്. അതിന് മുന്നോടിയായി യു.പിയിലെ സാമുദായിക സ്ഥിതി ഭീകരര്‍ ആയുധമാക്കുമെന്നും ഐ.ബി പറയുന്നു.
keywords: UP, national, riot, warning, Ethnic clash,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.