മിന്നുന്ന വിജയത്തിളക്കത്തില്‍ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു

 


ലുധിയാന: (www.kvartha.com 16.03.2022) മിന്നുന്ന വിജയത്തിളക്കത്തില്‍ ഡെല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും അധികാരം നേടിയതിന്റെ സന്തോഷത്തിലാണ് ആം ആദ് മി. കോണ്‍ഗ്രസിനെ തകര്‍ത്ത് അട്ടിമറി വിജയം നേടിയ ആം ആദ്മി പാര്‍ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രശസ്ത പഞ്ചാബി ഹാസ്യ താരവും ആം ആദ്മി പാര്‍ടി നേതാവുമായ ഭഗവന്ത് മാന്‍ അധികാരമേറ്റു. പഞ്ചാബിന്റെ 18-ാമത് മുഖ്യമന്ത്രിയാണ് മാന്‍.

മിന്നുന്ന വിജയത്തിളക്കത്തില്‍ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു

പതിവിന് വിപരീതമായി നവാന്‍ഷഹര്‍ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂര്‍വിക ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ചടങ്ങില്‍ ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി അധ്യക്ഷനുമായ അരവിന്ദ് കേജ് രിവാളും ആയിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരും പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആം ആദ്മി പാര്‍ടി (എഎപി) അനുഭാവികള്‍ സ്വാതന്ത്ര്യ സമര സേനാനിയുമായി ബന്ധപ്പെട്ട നിറമായ 'ബസന്തി' തലപ്പാവും ദുപ്പട്ടയും ധരിച്ചാണെത്തിയത്.

താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം മാന്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നും കൂപ്പുകൈകളോടെ മാന്‍ പറഞ്ഞു. സ്‌കൂളുകളും മൊഹല ക്ലിനിക്കുകളും കാണാന്‍ ഡെല്‍ഹി സന്ദര്‍ശിക്കുന്നത് പോലെ ആളുകള്‍ പഞ്ചാബിലും എത്തുമെന്നും ചടങ്ങില്‍ മാന്‍ പറഞ്ഞു.

'ഇന്‍ക്വിലാബ് സിന്ദാബാദ്', 'ജോ ബോലെ സോ നിഹാല്‍' എന്നിങ്ങനെയുള്ള തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ്, ഭരണം ഹൃദയങ്ങളെ ഭരിക്കുന്നവരാണ്, കിരീടങ്ങള്‍ കോഴികളുടെ തലയില്‍ പോലും വസിക്കുന്നു എന്നും മാന്‍ പറയുകയുണ്ടായി. ടെലി വോടിംഗിലൂടെയാണ് ഭഗവന്ത് മാനെ എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ എ എ പി 92 സീറ്റുകള്‍ നേടി. ധുരി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ 58,206 വോടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാന്‍ വിജയിച്ചത്.

Keywords: ‘Even a rooster sports a crown, those who rule win hearts’, says AAP leader, Panjab, Chief Minister, Oath, AAP, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia