COVID | കോവിഡിൽ നിന്ന് സുഖം പ്രാപിച്ച് മാസങ്ങൾക്ക് ശേഷവും മസ്തിഷ്‌ക ക്ഷതം തുടരുന്നു; രക്തപരിശോധനയിലൂടെ കണ്ടെത്താനായെന്ന് വരില്ല; കൊറോണയെ കുറിച്ച് ഞെട്ടിക്കുന്ന പുതിയ പഠനം!
Dec 23, 2023, 19:20 IST
ന്യൂഡെൽഹി: (KVARTHA) കോവിഡ് -19 അണുബാധയിൽ നിന്ന് സുഖം പ്രാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും, പല രോഗികളിലും മസ്തിഷ്ക ക്ഷതം നിലനിൽക്കുന്നതായി പുതിയ പഠനം. കൊറോണ വൈറസ് അണുബാധയുടെ ഏറ്റവും നിർണായക ഘട്ടത്തിൽ, ലക്ഷണങ്ങൾ അതിവേഗം വികസിക്കുമ്പോൾ തലച്ചോറിലെ അപകടങ്ങളും ആരംഭിക്കുന്നതായി യുകെ ആസ്ഥാനമായുള്ള സർവകലാശാലകളിലെ ഗവേഷകർ വ്യക്തമാക്കി.
ഇംഗ്ലണ്ടിലും വെയിൽസിലും ആശുപത്രിയിൽ പ്രവേശിപ്പിച്ച 800-ലധികം രോഗികളുടെ സാമ്പിളുകൾ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് -19 മൂലമുണ്ടാകുന്ന മസ്തിഷ്ക ക്ഷതത്തിന്റെ ശക്തമായ ജൈവ അടയാളങ്ങൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട് മാസങ്ങൾക്ക് ശേഷവും നിലനിൽക്കുന്നതായി പറയുന്നു.
തലവേദന, പേശിവേദന (മാൽജിയ) പോലുള്ള ചില ന്യൂറോളജിക്കൽ ലക്ഷണങ്ങൾ പലപ്പോഴും ചെറിയ തോതിലാണെങ്കിലും തലച്ചോറിനെ ബാധിക്കുന്ന നീര്‍ക്കെട്ട് (എൻസെഫലൈറ്റിസ്), അപസ്മാരം, സ്ട്രോക്ക് എന്നിവയുൾപ്പെടെ കൂടുതൽ പ്രാധാന്യമുള്ളതും ജീവിതത്തെ മാറ്റാൻ സാധ്യതയുള്ളതുമായ പുതിയ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ സംഭവിക്കുന്നതായി പഠനത്തിൽ വ്യക്തമായി.
രക്തപരിശോധനയിലൂടെ കണ്ടെത്താനാകാത്ത എൻസെഫലൈറ്റിസും മസ്തിഷ്‌ക ക്ഷതവും നിലനിൽക്കുന്നതിനുമുള്ള സാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ഈ പഠനം നൽകുന്നുണ്ടെന്ന് ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ ഇൻഫെക്ഷൻ ന്യൂറോ സയൻസ് ലബോറട്ടറിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ഡയറക്ടറുമായ ബെനഡിക്റ്റ് മൈക്കൽ പറഞ്ഞു.

Keywords: Malayalam-News, National, National-News, Health, Health-News, Lifestyle, New Delhi, Covid, Evidence, Injury, Diseases, Evidence of brain injury present months after acute Covid infection: Study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.