Congress | കര്‍ണാടകയില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ യുബി ബണക്കാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ടി വിട്ടത് യെദ്യൂരപ്പയുടെ വിശ്വസ്തന്‍

 


ബെംഗ്‌ളുറു: (www.kvartha.com) മുന്‍ ബിജെപി എംഎല്‍എ യുബി ബണക്കാര്‍ അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മുന്‍ കര്‍ണാടക നിയമസഭാ സ്പീകര്‍ ബിജി ബണക്കാറിന്റെ മകനായ യുബി ബണക്കാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ജില്ലയായ ഹാവേരിയില്‍ നിന്നുള്ള നേതാവാണ്. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
           
Congress | കര്‍ണാടകയില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ യുബി ബണക്കാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ടി വിട്ടത് യെദ്യൂരപ്പയുടെ വിശ്വസ്തന്‍

നവംബര്‍ ഒമ്പതിന് കര്‍ണാടക വെയര്‍ഹൗസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വീരശൈവ ലിംഗായത്ത് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനവും ബണക്കാര്‍ രാജിവെച്ചിരുന്നു. കൂടാതെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചതായി അദ്ദേഹം വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനായിരുന്നു ബണക്കാര്‍. 1994ല്‍ ബിജെപി ടികറ്റിലാണ് അദ്ദേഹം ആദ്യമായി എംഎല്‍എ ആയത്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യെദ്യൂരപ്പ കര്‍ണാടക ജനതാ പക്ഷ സ്ഥാപിച്ചപ്പോള്‍ അദ്ദേഹം ബിജെപിയില്‍ നിന്ന് പുറത്തുപോയി, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിസി പാട്ടീലിനെതിരെ ഹിരേകേരൂരില്‍ നിന്ന് വിജയിച്ചു. ബണക്കറിനൊപ്പം ജെഡി (എസ്) നേതാവ് എന്‍ടി ശ്രീനിവാസും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Keywords: #Karnataka Political-News, Latest-News, National, Top-Headlines, Karnataka, Bangalore, Political-News, Poltics, BJP, Congress,  U B Banakar, Ex-BJP MLA U B Banakar joins Congress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia