എസ്എആര്‍ ഗിലാനി അന്തരിച്ചു; മണ്മറഞ്ഞത് ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രം
Oct 25, 2019, 08:46 IST
ന്യൂ ഡല്‍ഹി: (www.kvartha.com 25.10.2019) ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമായ പ്രഫ. എസ്എആര്‍ ഗിലാനി(55) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹി സര്‍വ്വകലാശാലയിലെ അറബിക്ക് പ്രഫസറായിരുന്ന ഗീലാനിയെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഭരണകൂടം നിരവധി കാലം വേട്ടയാടിയിരുന്നു.
2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരുവിനോടൊപ്പം അറസ്റ്റിലായ ഗീലാനിയെ പ്രത്യേക കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. 2003 ല്‍ തെളിവുകളുടെ അഭാവത്തില്‍ ഡല്‍ഹി ഹൈക്കോടതി മോചിപ്പിച്ചു. 2005 ല്‍ സുപ്രീം കോടതി, ഹൈക്കോടതി വിധി ശരിവച്ചു.
പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ 2016 ല്‍ പ്രതിഷേധം സംഘടിപ്പിച്ചതിനു ഗീലാനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കശ്മീര്‍ വിഷയത്തിലും ഗീലാനി സമരമുഖത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Death, Government, Parliament Attack, Ex-DU teacher SAR Geelani suffers cardiac arrest, dies

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.