ഐ എസ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ ശ്രമിച്ച മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 


ഹൈദരാബാദ്: (www.kvartha.com 29.10.2014) ഇറാഖിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടനയില്‍ ചേരാന്‍ ശ്രമിച്ച മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മുഷീറാബാദ് സ്വദേശി മുനാവദ് സല്‍മാനാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി ഇയാളുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ അധികൃതര്‍ ട്രാക്ക് ചെയ്തിരുന്നു.

ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇറാഖിലെത്തി ഇസ്ലാമിക് സ്‌റ്റേറ്റില്‍ പങ്കാളിയാവുകയെന്ന ലക്ഷ്യത്തോടെ ഇയാള്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന സല്‍മാന്‍ ആറ് മാസം മുമ്പാണ് ഗൂഗിള്‍ ഇന്ത്യയിലെ ജോലി ഉപേക്ഷിച്ചത്. രാജിവെച്ച ശേഷം ഐ.എസ് തീവ്രവാദികളെ പിന്തുണയ്ക്കുന്നവര്‍ പുറത്തിറക്കുന്ന 'അല്‍ ഇഷബ' എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന രേഖകള്‍ വായിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു.

അല്‍ ഇഷബയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐ.എസിലെ നേതാക്കളുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു. നേതാക്കളുമായി ഇമെയിലുകളും കൈമാറിയിരുന്നു. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍  സൗദി അറേബ്യ സഞ്ചരിക്കാന്‍ പ്ലാന്‍ ചെയ്തത് അവിടുത്തെ കമ്പനിയില്‍ ജോലി ചെയ്യാനാണെന്നും മറിച്ച് തീവ്രവാദ സംഘടനയില്‍ ചേരാനല്ലെന്നുമാണ്  സല്‍മാന്‍ പറഞ്ഞത്. ഇയാളുടെ കൈവശം സൗദിയില്‍ പോകാനുള്ള വിസയും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം  ഐ.എസില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നുള്ളതിന് വ്യക്തമായ രേഖകകളും  സല്‍മാന്റെ  കൈവശമുണ്ടെന്ന് പോലീസ് പറഞ്ഞു.

സല്‍മാനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ചോദ്യം ചെയ്ത് വരികയാണ്. ഇതാദ്യമായാണ് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഐ.എസ് പോലുള്ള ഒരു  തീവ്രവാദി സംഘടനയില്‍ ചേരാന്‍  ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. സല്‍മാന്റെ അറസ്റ്റിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഐ എസ് പോലുളള തീവ്രവാദ സംഘടനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന സത്യം പുറത്തുവന്നിരിക്കയാണ്.

ഐ എസ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ ശ്രമിച്ച മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
IS Terrorist File photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നവര്‍ സൂക്ഷിക്കുക; പോലീസ് പിന്നാലെയുണ്ട്

Keywords:  Arrest, Google, Terrorists, Police, Saudi Arabia, Visa, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia