Ex Gratia | ബിഹാറില്‍ ബക്‌സറിലെ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍കാര്‍; പരുക്ക് പറ്റിയ നൂറിലധികം പേര്‍ ചികിത്സയില്‍

 


പട്‌ന: (KVARTHA) ബീഹാറിലെ ബക്‌സര്‍ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ ഇതുവരെ നാലു പേരാണ് മരിച്ചത്. പരുക്കുപറ്റിയ നൂറിലധികം പേര്‍ ചികിത്സയില്‍ കഴിയുകയാണ്.

ഡെല്‍ഹി ആനന്ദ് വിഹാറില്‍ നിന്നും അസമിലെ കാമാഖ്യയിലേക്ക് പുറപ്പെട്ട നോര്‍ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് ബുധനാഴ്ച (11.10.2023) രാത്രി 9.30 യോടുകൂടി ബീഹാര്‍ ബക്സര്‍ ജില്ലയിലെ രഘുനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വച്ച് പാളം തെറ്റിയത്ത്. അപകട സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ട്രെയിനിന്റെ 21 കോചുകള്‍ അപകടത്തില്‍ പെട്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. അപകട മേഖലയില്‍ ഗതാഗതം പുനഃസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഈ പാതയിലൂടെ കടന്നുപോകുന്ന രണ്ടു ട്രെയിനുകള്‍ റദ്ദാക്കുകയും 21 ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.

Ex Gratia | ബിഹാറില്‍ ബക്‌സറിലെ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍കാര്‍; പരുക്ക് പറ്റിയ നൂറിലധികം പേര്‍ ചികിത്സയില്‍




Keywords: News, National, National-News, Accident-News, Bihar News, Buxar News, Train Derailment, CM, Nitish Kumar, Assure, Help, Announced, Rs 4 Lakh, Ex Gratia, Died, Mishap, Bihar Train Derailment: CM Nitish Kumar Assures Help, Announces Rs 4 Lakh Ex Gratia As 4 Die In Mishap.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia