കശ്മീര്‍ വിഘടനവാദി നേതാവ് സജ്ജാദ് ലോണ്‍ മോഡിയെ കണ്ടു

 


ന്യൂഡല്‍ഹി: (www.kvartha.com 10.11.2014) കശ്മീരിലെ മുന്‍ വിഘടനവാദി നേതാവ് സജ്ജാദ് ലോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് സജ്ജാദ് മോദിയെ കണ്ടത്.

കശ്മീര്‍ വിഘടനവാദി നേതാവ് സജ്ജാദ് ലോണ്‍ മോഡിയെ കണ്ടുമോഡിയുടെ വിനയത്തെ സജ്ജാദ് വാനോളം പുകഴ്ത്തി. ഒരു പ്രധാനമന്ത്രിയെയാണോ അതോ തന്റെ മുതിര്‍ന്ന സഹോദരനെയാണോ കണ്ടതെന്ന് പറയാന്‍ പ്രയാസമാണെന്ന് സജ്ജാദ് ലോണ്‍ പറഞ്ഞു.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സജ്ജാദ് മോഡിക്കൊപ്പം ചേരുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്ന് സജ്ജാദ് പറഞ്ഞു.

ഒരു കശ്മീരി ആയാണ് ഞാന്‍ പ്രധാനമന്ത്രിയെ കാണാനെത്തിയത്. കശ്മീരിന്റെ വികസനത്തില്‍ അദ്ദേഹത്തിന് അതീവ താല്പര്യമുണ്ടെന്നത് വളരെ സന്തോഷമുണ്ടാക്കുന്നു. കശ്മീരിനെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാക്കി മാറ്റാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് സജ്ജാദ് കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Days ahead of Jammu and Kashmir Assembly elections, People's Conference leader Sajjad Lone met Prime Minister Narendra Modi at his official residence on Monday evening.

Keywords: Narendra Modi, Jammu and Kashmir, Sajjad Lone, Bharatiya Janata Party, Ram Madhav, People's Conference, Jammu and Kashmir Assembly Election, Jammu and Kashmir Assembly polls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia