എക്സൈസ് ഉദ്യോഗസ്ഥന് ഓടുന്ന ട്രെയിനിനടിയില്‍ മരിച്ചനിലയില്‍; ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോകെറ്റില് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്
Dec 25, 2021, 14:20 IST
മുംബൈ: (www.kvartha.com 25.12.2021) മുംബൈ മലാഡില്‍ എക്സൈസ് ഉദ്യോഗസ്ഥന് ഓടുന്ന ട്രെയിനിനടിയില്‍ മരിച്ചനിലയില്‍. ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോകെറ്റില് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്.
എക്സൈസ് വകുപ്പില്‍ ജോലി ചെയ്യുന്ന രമേഷ് മൊഹിതെ (48)യെ ആണ് തിങ്കളാഴ്ച വൈകിട്ട് മലാഡില്‍ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പോകെറ്റില് നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ വ്യക്തിപരവും തൊഴില്‍പരവുമായ ചില പ്രശ്നങ്ങളാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് എഴുതിയിരിക്കുന്നതായി ബോറിവ്ലി ഗവണ്മെന്റ് റെയില്‍വേ പൊലീസ് പറഞ്ഞു.
എക്സൈസ് വകുപ്പില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു രമേഷ് മൊഹിതെ. മലാഡ് സ്വദേശിയായ മൊഹിതെയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
മലാഡ് - കാണ്ടിവ്ലി സ്റ്റേഷനുകള്‍ക്കിടയില്‍ മുംബൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന ഗുജറാത് എക്സ്പ്രസ് ട്രെയിന്‍ കടന്നുപോയപ്പോള്‍ ശരീരം പകുതി മുറിഞ്ഞനിലയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം അറിഞ്ഞാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു, തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ പോകെറ്റില് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. കുറിപ്പിലെ ഉള്ളടക്കം രഹസ്യമാണെന്നും പൊലീസ് വ്യക്തമാക്കി. മോഹിതിനെ ചില മേലുദ്യോഗസ്ഥര്‍ ഉപദ്രവിച്ചതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
'ഞങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്, പക്ഷേ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതയാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന് അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍, അതനുസരിച്ച് നടപടിയെടുക്കും' എന്ന് ബോറിവ്ലി ജിആര്‍പിയില്‍ നിന്നുള്ള സീനിയര്‍ ഇന്‍സ്പെക്ടര്‍ അനില്‍ കദം പറഞ്ഞു. അപകട മരണത്തിന്റെ റിപോര്‍ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Excise officer found dead in Malad, Mumbai, News, Train Accident, Dead Body, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.