എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന കമ്പനിയില്‍ നിന്നും ബിജെപി സംഭാവന വാങ്ങിയത് 10കോടി; വാര്‍ത്ത പുറത്തുവിട്ടത് 'ദി വയര്‍'

 


ന്യൂഡെല്‍ഹി: (www.kvartha.com 22.11.2019) 'ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം' നല്‍കിയതായുള്ള ആരോപണത്തെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന കമ്പനിയില്‍ നിന്നും ബിജെപി വന്‍ തുക സംഭാവന വാങ്ങിയതായി റിപ്പോര്‍ട്ട്.

1993 ലെ മുംബൈ സ്‌ഫോടനത്തിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ അന്തരിച്ച ഇഖ്ബാല്‍ മേമന്‍ എന്ന ഇഖ്ബാല്‍ മിര്‍ച്ചിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന ആര്‍ കെ ഡബ്ല്യൂ ഡെവലപ്പേഴ്സ് ലിമിറ്റഡില്‍ നിന്നും ബിജെപി പത്തു കോടി കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന കമ്പനിയില്‍ നിന്നും ബിജെപി സംഭാവന വാങ്ങിയത് 10കോടി; വാര്‍ത്ത പുറത്തുവിട്ടത് 'ദി വയര്‍'

തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച വാര്‍ത്ത 'ദി വയര്‍' ആണ് പുറത്തു വിട്ടിരിക്കുന്നത്. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ ഇക്ബാല്‍ മിര്‍ച്ചിയുമായി ഇടപാടുകള്‍ നടത്തിയതിലും സ്വത്തുക്കള്‍ വാങ്ങിയതിലും ആര്‍ കെ ഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ പങ്ക് വ്യക്തമായിരുന്നു. കമ്പനിയുടെ മുന്‍ ഡയറക്ടറായ രഞ്ജിത് ബിന്ദ്രയെ അധോലോകത്തിന് വേണ്ടി ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മിര്‍ച്ചിയും കമ്പനികളും തമ്മിലുള്ള ഇടപാടിന് ഏജന്റ് ആയത് ബിന്ദ്രയാണെന്നായിരുന്നു എന്‍ഫോഴ്സമെന്റ് വൃത്തങ്ങള്‍ നല്‍കിയ സൂചന. ആര്‍ കെ ഡബ്ല്യു ഡെവലപ്പേഴ്സ് മിര്‍ച്ചിയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കിയെന്നും ബിന്ദ്ര 30 കോടി രൂപ കമ്മീഷന്‍ പറ്റിയെന്നുമാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.

കഴിഞ്ഞ മാസം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇഖ്ബാല്‍ മിര്‍ച്ചി കേസ് വിവാദ വിഷയമായിരുന്നു. മിര്‍ച്ചി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലേനിയം ഡവലപ്പേഴ്സ്, സണ്‍ ബ്ലിങ്ക് എന്നിവ തമ്മിലുള്ള സ്വത്ത് ഇടപാടുകള്‍ സംബന്ധിച്ചായിരുന്നു എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  BJP Received Donation From Company Being Probed for 'Terror Funding', New Delhi, News, Politics, Allegation, BJP, Media, Report, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia