Prediction | ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും എന്‍ഡിഎയ്ക്ക് മുന്നേറ്റമെന്ന് എക്‌സിറ്റ് പോളുകള്‍; കണക്കുകള്‍ ഇങ്ങനെ! 

 
Exit Polls Predict NDA Lead in Jharkhand and Maharashtra
Exit Polls Predict NDA Lead in Jharkhand and Maharashtra

Photo Credit: Facebook / Narendra Modi

● ബിജെപി സഖ്യത്തിന് 137-157 സീറ്റുകള്‍ ലഭിക്കുമെന്ന് പി-മാര്‍ക്ക്.
● ജാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്ക് 42-48 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍സ് പള്‍സ്. 
● വിവിധ സര്‍വേകള്‍ വ്യത്യസ്ത ഫലങ്ങളാണ് പ്രവചിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. പി-മാര്‍ക്കിന്റെ എക്സിറ്റ് പോള്‍ പ്രകാരം, മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് 137-157 സീറ്റുകളും കോണ്‍ഗ്രസ് സഖ്യത്തിന് 126-146 സീറ്റുകളും മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ എട്ട് വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം 152 മുതല്‍ 160 സീറ്റ് വരെ നേടുമെന്നും ഇന്‍ഡ്യ സഖ്യം 130 മുതല്‍ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവര്‍ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് 122 മുതല്‍ 186 വരെ സീറ്റുകളും ഇന്ത്യ സഖ്യത്തിന് 69 മുതല്‍ 121 വരെ സീറ്റുകളും പോള്‍ ഡയറി പ്രവചിക്കുന്നു.

മെട്രിസ് എക്സിറ്റ് പോള്‍ മഹായുതിക്ക് സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നല്‍കുന്നു, മഹായുതിക്ക് 150-170 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം മഹാ വികാസ് അഘാഡിക്ക് 110 മുതല്‍ 130 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് എട്ട് മുതല്‍ 10 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലം. 

പീപ്പിള്‍സ് പള്‍സിന്റെ പ്രവചനങ്ങള്‍ അനുസരിച്ച് ജാര്‍ഖണ്ഡില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലേറും. സഖ്യത്തിന് സംസ്ഥാനത്ത് 42-48 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി (എന്‍ഡിഎ): 42-48 സീറ്റുകള്‍, എ ജെ എസ് യു (എന്‍ഡിഎ): 2-5 സീറ്റുകള്‍, ജെഎംഎം (ഇന്ത്യ): 16-23 സീറ്റുകള്‍, കോണ്‍ഗ്രസ് (ഇന്ത്യ): 8-14 സീറ്റുകള്‍ എന്നിങ്ങനെയാണ് പ്രവചനം. 

ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റ് സ് കോപ് ജാര്‍ഖണ്ഡില്‍ ബിജെപി 43 ഉം ജെഎംഎം 21 ഉം സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുപിയിലെ ഒമ്പത് നിയസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സീ ന്യൂസിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ അഞ്ച് സീറ്റും എസ് പി നാല് സീറ്റും നേടുമെന്നാണ് പ്രവചനം. ടൈംസ് നൗ ജെവിസി എക്സിറ്റ് പോള്‍ പ്രകാരം യുപി ബിജെപി സഖ്യം ആറ് സീറ്റും എസ് പിക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 #JharkhandElections #MaharashtraElections #ExitPolls #NDA #BJP #Congress #IndiaAlliance #ElectionResults

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia