ചെന്നൈ: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കൂട്ട പലായനം തുടരുന്നു. അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കൂട്ടപലായനം.
അതത് സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ ഉറപ്പ് നല്‍കിയിട്ടും ചെന്നൈ, ബാംഗ്ലൂര്‍, പൂനെ തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്ന് അസാമികളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്.
നാല്ദിവസം മുന്‍പ് ബാംഗ്ലൂരില്‍ നിന്നാണ് കൂട്ടപലായനം തുടങ്ങിയത്. ബാംഗ്ലൂരില്‍ നിന്നുള്ള ഒഴിഞ്ഞു പോക്ക് ഇന്നലെ തെല്ല് കുറഞ്ഞതായി ടിക്കറ്റ് വില്‍പനയിലെ കുറവിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് മുപ്പതിനായിരത്തോളം പേരാണ് ഒഴിഞ്ഞു പോയത്. ആദ്യത്തെ മൂന്ന് ദിവസം എട്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. ആയിരക്കണക്കിനാളുകള്‍ ഒന്നിച്ച് ചെന്നിറങ്ങിയതോടെ ഗുവാഹത്തി റെയില്‍വേ സ്‌റ്റേഷനില്‍ ജനസമുദ്രമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാംഗ്ലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെയും നൂറുകണക്കിന് ആളുകള്‍ നാട്ടിലേക്ക് പോകാന്‍ എത്തിയിരുന്നു. ഇവര്‍ക്ക് ആശ്വാസം പകരാനായി ആറ് കമ്പനി ദ്രുത കര്‍മ്മസേനയെ വിന്യസിച്ചിരുന്നു. വടക്കുകിഴക്കന്‍ ജനങ്ങള്‍ കൂടുതലായി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെന്നൈ സിറ്റി പൊലീസ് രാപകല്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുകയും ഹെല്‍പ്പ്‌ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തു.
അന്യസംസ്ഥാനക്കാര്‍ക്കെതിരെആക്രമണമുണ്ടായ പൂനെയില്‍ ഇവര്‍ കടുത്ത ആശങ്കയിലാണ്. അസാമിലും മണിപ്പൂരിലും നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറ്കണക്കിനാളുകള്‍ നാടുകളിലേക്ക് തിരിച്ചു പോകാന്‍ ഇന്നലെയും പൂനെ റെയില്‍വേസ്‌റ്റേഷനില്‍ എത്തി. നാലായിരത്തോളം പേര്‍ ഇതിനകം പൂനെയില്‍ നിന്ന് തിരിച്ചു പോയെന്നാണ് കരുതപ്പെടുന്നത്.
SUMMARY: Despite the government’s efforts to pacify the situation that has put the people of North East in a tizzy, an air of uncertainty hangs heavy in cities like Bangalore, Hyderabad, Pune and Chennai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.