33 ലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍

 


കൊല്‍ക്കത്ത: (www.kvartha.com 07.12.2016)  33 ലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപ നോട്ടുകളുമായി ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട മനിഷ് ശര്‍മ്മ അറസ്റ്റില്‍. ഈ വര്‍ഷം ആദ്യമാണ് മനീഷിനെ പാര്‍ട്ടി പുറത്താക്കിയത്. ഇയാളെ കൂടാതെ 6 പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

33 ലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍

ഇക്കഴിഞ്ഞ മേയില്‍ പശ്ചിമബംഗാളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാണിഗഞ്ചില്‍ നിന്നും മല്‍സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയാണ് മനീഷ് ശര്‍മ്മ. ഇയാളുടെ കൈവശം 10 ലക്ഷത്തിന്റെ നോട്ടുകളാണുണ്ടായിരുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരില്‍ നിന്നുമാണ് ബാക്കി 23 ലക്ഷം പോലീസ് പിടികൂടിയത്.

അസന്‍സോളില്‍ നിന്നും കൊല്‍ക്കത്തയിലേയ്ക്ക് ഇന്നോവ കാറില്‍ പണവുമായി ഒരു സംഘം സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് വാഹനം തടഞ്ഞുനിര്‍ത്തിയത്. കാറില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തതായി റിപോര്‍ട്ടുണ്ട്.

SUMMARY: KOLKATA: A politician in Bengal who was expelled from the BJP earlier this year was arrested with six others in Kolkata with bundles of cash amounting to Rs. 33 lakh. Police say most of the cash was in brand new 2,000 rupee notes.

Keywords: National, West Bengal, Arrest BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia