ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ വഴിത്തിരിവ്; ബിജെപിയുടെ വനം മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി, ഹരക് സിങ് റാവത് കോണ്‍ഗ്രസിലേക്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com 17.01.2022) ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ വഴിത്തിരിവ്. മന്ത്രി ഹരക് സിങ് റാവതിനെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പുറത്താക്കി. ഞായറാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബിജെപിയുടെ വനം മന്ത്രിയാണ് ഹരക് സിങ് റാവത്. കോട്ദ്വാറില്‍ നിന്നുള്ള എംഎല്‍എയാണ് ഹരക് സിങ്. ബിജെപിയില്‍ നിന്ന് ആറ് വര്‍ഷത്തേക്കും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു.

മന്ത്രിസ്ഥാനം നഷ്ടപ്പെട്ട്, പാര്‍ടിയില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ ഹരക് സിങ് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് റിപോര്‍ട്. തിങ്കളാഴ്ച ഹരീഷ് റാവത് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാകും ഹരകിന്റെ പാര്‍ടി പ്രവേശനം. ഹരകിനൊപ്പം രണ്ട് ബിജെപി എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിലെത്തിയേക്കും. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഹരക് സിങിനെതിരായ ആരോപണം.

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ വഴിത്തിരിവ്; ബിജെപിയുടെ വനം മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി, ഹരക് സിങ് റാവത് കോണ്‍ഗ്രസിലേക്ക്

2016ല്‍ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവതിനെതിരെ വിമതന്‍മാരായി ബിജെപിയിലേക്ക് എത്തിയ 10 എംഎല്‍എമാരില്‍ ഒരാളാണ് ഹരക് സിങ്. ഉത്തരാഖണ്ഡ് കാബിനറ്റില്‍നിന്ന് ഹരക് സിങിനെ റാവതിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പുറത്താക്കണമെന്ന ആവശ്യവുമായി പാര്‍ടിയും മുഖ്യമന്ത്രിയും രംഗത്തെത്തിയത്.

Keywords:  New Delhi, News, National, Chief Minister, BJP, Politics, Election, MLA, Congress, Expelled from Uttarakhand Cabinet and BJP, Harak Singh Rawat likely to join Congress on Monday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia