യാക്കൂബ് മേമന് കവറേജ്; ആജ് തക് അടക്കം മൂന്ന് ചാനലുകള്‍ക്ക് നോട്ടീസ്
Aug 8, 2015, 12:37 IST
ന്യൂഡല്‍ഹി: (www.kvartha.com 08.08.2015) മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കവര്‍ ചെയ്ത മൂന്ന് ദേശീയ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. എബിപി ന്യൂസ്, എന്‍ഡിടിവി, ആജ് തക് എന്നിവയാണ് ചാനലുകള്‍.
ജുഡീഷ്യറിയോടും ഇന്ത്യന്‍ പ്രസിഡന്റിനോടും അവഹേളനപരമായി പെരുമാറിയെന്നാണ് ചാനലുകള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിവസം ചില കാര്യങ്ങള്‍ സം പ്രേഷണം ചെയ്തതാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ആജ് തകും എബിപി ന്യൂസും ഛോട്ടാ ഷക്കീലിന്റെ അഭിമുഖം സം പ്രേഷണം ചെയ്തിരുന്നു. ഇതില്‍ യാക്കൂബ് മേമന് നിരപരാധിയാണെന്നും ഒരേ ദിവസം 4 ദയാഹര്‍ജികള്‍ തള്ളിയ കാര്യവും ഷക്കീല്‍ പറയുന്നുണ്ട്. ന്യായം നടപ്പിലായില്ലെന്നും തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും അയാള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം യാക്കൂബ് മേമന്റെ അഭിഭാഷകന്റെ ഇന്റര്‍വ്യൂവാണ് എന്‍ഡിടിവി സം പ്രേഷണം ചെയ്തത്. വിവിധ രാജ്യങ്ങളില്‍ വധശിക്ഷ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
3 ചാനലുകളോടും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
SUMMARY: For the first time since it took charge, the NDA Government has issued separate show-cause notices to ABP News, NDTV 24×7 and Aaj Tak alleging that these three private news television channels showed disrespect to the judiciary and the President of India by airing certain content on the day 1993 Mumbai blasts convict Yakub Memon was hanged.
Keywords: Yakub Memon, Nagpur Central Jail, Judges, Supreme Court of India,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.