Explosion | ബെംഗ്ളൂറിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം ; 4 പേർക്ക് പരുക്ക്; 'ബാഗിൽ വച്ചിരുന്ന ഒരു വസ്തു പൊട്ടിത്തെറിച്ചു'; അന്വേഷണവുമായി പൊലീസ്
Mar 1, 2024, 16:08 IST
ബെംഗ്ളുറു: (KVARTHA) ബെംഗ്ളൂറിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരുക്കേറ്റു. മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഒരു ഉപഭോക്താവിനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് നിസാരമാണെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.
ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് പ്രദേശത്താണ് കഫേ സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന ഒരു വസ്തു പൊട്ടിത്തെറിച്ച് കഫേയിലും പരിസരത്തും കറുത്ത പുക ഉയരാൻ ഇടയാക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് സംഘം വസ്തുക്കൾ ശേഖരിച്ചു വരികയാണെന്നും പരിശോധനകൾക്ക് ശേഷം സ്‌ഫോടനത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്‌ഫോടനത്തിന് കാരണമായത് ഗ്യാസ് സിലിണ്ടറാണെന്ന് തോന്നുന്നില്ലെന്നും ഫോറൻസിക് സംഘം സ്‌ഫോടനം നടന്ന സ്ഥലത്തെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച് കഴിഞ്ഞാൽ മാത്രമേ സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമാകൂവെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
വിവരമറിഞ്ഞ് പൊലീസ്, അഗ്നിശമന , ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ബോംബ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അതേസമയം, സ്‌ഫോടനത്തിന് മുമ്പുള്ള സംഭവങ്ങൾ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനാൽ പ്രദേശം പൊലീസ് വലയം ചെയ്തിട്ടുണ്ട്.
Keywords: News, National, Bengaluru, Staff , Customer, Injured, Rameshwaram Cafe, CCTV, Police, Explosion at Bengaluru’s popular Rameshwaram Cafe, 4 injured. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.