Explosion | പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; 3 മരണം, 2 പേര്‍ക്ക് പരുക്ക്
കൊല്‍കത: (www.kvartha.com) പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം. സംഭവത്തെ തുടര്‍ന്ന് തൃണമൂല്‍ നേതാവായ രാജ്കുമാര്‍ മാന ഉള്‍പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും രണ്ടുപേര്‍ക്ക് പരുക്കേറ്റതായുമാണ് റിപോര്‍ട്. ശനിയാഴ്ച പുലര്‍ചെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലാണ് സംഭവം. തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ പരിപാടി നടക്കാനിരിക്കെയാണ് സ്‌ഫോടനം നടന്നതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, തൃണമൂല്‍ നേതാവ് ബോംബുണ്ടാക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം, ബോംബ് സ്‌ഫോടനത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണത്തില്‍ മാത്രമേ സ്‌ഫോടനത്തിന്റെ കാരണം പറയാനാകുവെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Kolkata, News, National, Injured, Death, House, Death, Killed, injury, Explosions, Explosion rocks TMC leader's house in WB's Purba Medinipur, 3 feared dead.