മക്കയിലെ ക്രെയ്ന്‍ ദുരന്തം: ഹജ്ജ് തീര്‍ത്ഥാടകരുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി നേതാവ് അറസ്റ്റില്‍

 


മധുര: (www.kvartha.com 15.09.2015) മക്കയിലെ ക്രെയ്ന്‍ ദുരന്തത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ മരിച്ച സംഭവത്തില്‍ സന്തോഷം പ്രകടനം നടത്തിയ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര ബിജെപി ടെക് സെല്ലിന്റെ കമ്മിറ്റി അംഗമായ ബി വേല്‍മുരുകനാണ് അറസ്റ്റിലായത്.

ഫേസ്ബുക്കില്‍ വേല്‍മുരുകന്‍ നടത്തിയ പരാമര്‍ശമാണ് അറസ്റ്റിന് കാരണമായത്. ക്രെയ്ന്‍ ദുരന്തത്തില്‍ മരിച്ചവര്‍ തന്റെ അയല്‍ വാസികളായിരുന്നുവെങ്കില്‍ താന്‍ ഏറെ സന്തോഷിക്കുമായിരുന്നുവെന്നാണ് വേല്‍മുരുകന്റെ പോസ്റ്റ്.

വേല്‍മുരുകന്റെ പോസ്റ്റ് ശ്രദ്ധയില്‌പെട്ട രാമനാഥപുരം സ്വദേശി അജ്മീര്‍ അലിയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. അപ്ലോഡ് ചെയ്ത പോസ്റ്റ് ഉടനെ തന്നെ വേല്‍മുരുകന്‍ ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ഇതിന് മുന്‍പും മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ വര്‍ഗീയത നിറഞ്ഞ പോസ്റ്റുകള്‍ ശ്രദ്ധയില്‌പെട്ടതോടെയാണ് അറസ്റ്റുണ്ടായത്.

തിരുമംഗലത്ത് കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തിവരികയാണ് വേല്‍മുരുകന്‍.

മക്കയിലെ ക്രെയ്ന്‍ ദുരന്തം: ഹജ്ജ് തീര്‍ത്ഥാടകരുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി നേതാവ് അറസ്റ്റില്‍


SUMMARY: Madurai: B Velmurugan, an executive committee member of the Tamil Nadu BJP’s tech cell has been arrested over Facebook posts for expressing joy over the death of Hajj pilgrims in a recent crane crash in Masjid Al-Haram in Makkah.

Keywords: Saudi Arabia, Makkah Crane tragedy, India, BJP, Arrest, Facebook
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia