അസീമാനന്ദയുടെ അഭിമുഖത്തിന്റെ ഓഡിയോ കാരാവന് മാഗസിന് പുറത്തുവിട്ടു
Feb 6, 2014, 15:01 IST
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ഏറെ വിവാദമായ സ്വാമി അസീമാനന്ദയുമായി നടത്തിയ അഭിമുഖത്തിന്റെ ഓഡിയോ ടേപ്പുകള്‍ കാരാവന് മാഗസിന് പുറത്തുവിട്ടു. 2007ലെ മൂന്ന് സ്ഫോടനങ്ങള്‍ ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ അനുമതിയോടെയാണ് നടന്നതെന്ന് വ്യക്തമാക്കുന്ന ടേപ്പുകളാണ് പുറത്തായത്.
സംജോത എക്സ്പ്രസ്, ഹൈസരാബാദ് മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്ഫോടനം എന്നിവയാണ് മോഹന്‍ ഭഗവതിന്റെ അനുമതിയോടെ ഹിന്ദു തീവ്രവാദികള്‍ നടത്തിയത്.
നിങ്ങളത് ചെയ്യണമെന്ന് മോഹന്‍ ജി പറഞ്ഞു. ഞങ്ങള്‍ അതില്‍ ഇടപെടില്ല. എന്നാല്‍ നിങ്ങളത് ചെയ്താല്‍ ഞങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് കരുതിക്കോളൂ. നിങ്ങളിത് ചെയ്താലും യാതൊന്നും സംഭവിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കാം. ഇതാണ് ശരിയായ സമയം അസീമാനന്ദ് കാരവന് റിപോര്‍ട്ടറോട് പറയുന്നത് ഇങ്ങനെയാണ്.
ഓഡിയോ ടേപ്പുകള്‍ക്ക് പുറമെ സംഭാഷണം തര്‍ജ്ജമ ചെയ്തതും കാരാവന് മാഗസിന് പുറത്തുവിട്ടിട്ടുണ്ട്.
ഇപ്പോള്‍ അംബാല സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അസീമാനന്ദ നിരവധി തീവ്രവാദ ആക്രമണക്കേസുകളില്‍ പ്രതിയാണ്. 2006 മുതല്‍ 2008 വരെ നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ 119 പേരാണ് കൊല്ലപ്പെട്ടത്. 2007 ഫെബ്രുവരിയിലുണ്ടായ സംജോത എക്സ്പ്രസ്, 2007 മേയില്‍ നടന്ന ഹൈദരാബാദ് മെക്ക മസ്ജിദ്, 2007 ഒക്ടോബറില്‍ നടന്ന അജ്മീര്‍ ദര്‍ഗ സ്ഫോടനം, മലേഗാവില്‍ നടന്ന രണ്ട് സ്ഫോടനങ്ങള്‍, എന്നീ കേസുകളില്‍ പ്രതിയാണ് അസീമാനന്ദ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നാല് അഭിമുഖങ്ങളാണ് കാരാവന് ജേര്‍ണലിസ്റ്റ് ലീന ഗീത രഘുനാഥിന് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് അഭിമുഖങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിനുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ് വ്യക്തമാക്കുന്നുണ്ട്.
SUMMARY: New Delhi: Just ahead of the Lok Sabha elections, trouble is brewing for the Bharatiya Janata Party. It's ideological mentor, the RSS, is once again in the news for all the wrong reasons. Accused in the Samjhauta Express, Hyderabad Mecca Masjid and Ajmer Dargah blasts, Swami Aseemanand, has alleged that RSS chief Mohan Bhagwat had sanctioned these strikes.
Keywords: Hindu terrorist, Aseemanand, Mohan Bhagvatm RSS,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.