മുംബൈ: ഫേസ്ബുക്ക് പരാമർശത്തെതുടർന്ന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത നടപടിയിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ശിവസേന പൽഘറിൽ ബന്ദാചരിക്കുന്നു. താനെ ജില്ലയിലെ പൽഘറിൽ ബന്ദിനെത്തുടർന്ന് 500 പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. പോലീസുകാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ബന്ദാചരിക്കുന്നതെന്ന് ശിവസേന വക്താവ് സുധീർ തമോർ പറഞ്ഞു.
അറസ്റ്റിലായ പെൺകുട്ടികൾക്ക് പോലീസുകാർക്കെതിരെ പരാതിയില്ലാത്ത സാഹചര്യത്തിൽ അവരെ സസ്പെൻഡ് ചെയ്തത് അനുചിതമാണെന്ന് താനെ എം.എൽ.എ ഏക്നാഥ് ഷിൻഡെ ആരോപിച്ചു. താനെ റൂറൽ എസ്.പി രവീന്ദ്ര സെങാവൂൺകർ, ഇൻസ്പെക്ടർ ശ്രീകാന്ത് പിങ്കിൾ എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. നവംബർ 19നായിരുന്നു ഫേസ്ബുക്ക് പരാമർശത്തെതുടർന്ന് ഷഹീൻ ദാദ, രേണു എന്നീ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ശിവസേന തലവൻ ബാൽ താക്കറേയുടെ മരണത്തെതുടർന്ന് മുംബൈയിൽ ബന്ദാചരിച്ചതിന്റെ അനൗചിത്യം ചോദ്യം ചെയ്താണ് ഫേസ്ബുക്കിൽ ഷഹീൻ ദാദ പരാമർശം നടത്തിയത്.
SUMMERY: Palghar: The Shiv Sena has called for a shutdown in Palghar, Maharashtra today to protest against the suspension of two police officers who arrested two girls for their Facebook posts related to party founder Bal Thackeray's funeral.
Keywords: National, Shiv Sena, Bandh, Shaheen Dada, Renu, Police, Suspension, Arrest, Mumbai, Thane, Palghar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.