ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ അറസ്റ്റിലായ ഈ വനിത ഡോക്ടറുടെ കഥ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!
Feb 8, 2015, 14:30 IST
പാട്യാല(പഞ്ചാബ്): (www.kvartha.com 08/02/2015) സിനിമ കഥകളെ വെല്ലുന്ന കഥയാണ് പാട്യാലയിലെ ഗൈനക്കോളജിസ്റ്റായ രവ്ദീപ് കൗറിന്റേത്. അടുത്തിടെ പിതാവിന്റെ സംസ്‌ക്കാരചടങ്ങുകള്‍ക്കായി ജാമ്യത്തിലിറങ്ങിയ കൗര്‍ ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് മുങ്ങിയത്. ഇവരെ പോലീസ് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് അറസ്റ്റുചെയ്തത്. അതും ഫേസ്ബുക്കിന്റെ സഹായത്തോടെ.
2005ലാണ് കൗര്‍ ജയിലിലാകുന്നത്. കാമുകനും വിവാഹിതനും പാട്യാല അഡീഷണല്‍ ജില്ലാ കോടതി ജഡ്ജിയുമായ വിജയ് സിംഗിനെ കൊലപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്. ജഡ്ജിയുമായി കൗര്‍ പ്രണയത്തിലായിരുന്നു. തന്നെ വിവാഹം ചെയ്യണമെന്ന് കൗര്‍ ജഡ്ജിയോട് നിരന്തം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് പെണ്മക്കളുള്ള ജഡ്ജി വിവാഹത്തിന് വിസമ്മതിച്ചു.
തുടര്‍ന്ന് പ്രതികാര ദാഹിയായ കൗര്‍ ജഡ്ജിയെ കൊല്ലാന്‍ ഒരു സിഖ് പുരോഹിതനെ വാടകയ്‌ക്കെടുത്തു. കൗറിന്റെ നിര്‍ദ്ദേശപ്രകാരം വാടകക്കൊലയാളിയായ മഞ്ജീത് സിംഗ് ജഡ്ജിയെ കുത്തിക്കൊന്നു. സായാഹ്ന നടത്തത്തിനിറങ്ങിയ ജഡ്ജിക്ക് 25ഓളം കുത്തേറ്റിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് കൗറിനേയും മഞ്ജീത് സിംഗിനേയും അറസ്റ്റുചെയ്ത് ജയിലിലടച്ചു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് കൗറിന്റെ പിതാവ് മരിച്ചത്. തുടര്‍ന്നിവര്‍ ജാമ്യത്തിലിറങ്ങി. വീട്ടിലെത്തിയ കൗര്‍ ആത്മഹത്യകുറിപ്പെഴുതിവെച്ച് സ്ഥലം വിട്ടു. എന്നാല്‍ കൗറിനെ നന്നായി അറിയാവുന്ന പോലീസിന് അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. തുടര്‍ന്ന് അവര്‍ അന്വേഷണം ആരംഭിച്ചു.
കൗര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. ഇതിനിടയിലാണ് ഫേസ്ബുക്കില്‍ ഒരു കൈ നോക്കാന്‍ പോലീസ് തീരുമാനിച്ചത്.
കൗറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അക്കൗണ്ടുകള്‍ പോലീസ് സസൂക്ഷ്മം നിരീക്ഷിച്ചു. ഇതിനിടയിലാണ് അര്‍പ്പിത ജെയ്ന്‍ എന്ന വ്യാജ ഐഡിയില്‍ നിന്നും ഒരു സുഹൃത്തിന് കൈമാറിയ സന്ദേശം പോലീസിന്റെ ശ്രദ്ധയില്‌പെട്ടത്.
താന്‍ രാജ്യം വിടുന്നുവെന്നായിരുന്നു ആ സന്ദേശം. തുടര്‍ന്ന് പോലീസ് വല വിരിച്ചു.
ജാര്‍ഖണ്ഡിലെ ഒരു ചേരിയില്‍ ഒറ്റമുറി വീട്ടിലായിരുന്നു കൗര്‍ ഒളിച്ച് താമസിച്ചിരുന്നത്. പിടിയിലാകുമ്പോള്‍ കൗറിന്റെ കൈയ്യില്‍ 13 ലക്ഷം രൂപയും 80 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമുണ്ടായിരുന്നു.
SUMMARY: Her story could give ideas to script writers. A love affair with a married man, a murder for revenge, a conviction, a fugitive, facial therapy to change appearance, a false identity with forged documents and, finally, a suicide note and a plan to flee India. But her run from the law ended courtesy an unlikely source: Facebook.
Keywords: Chandigarh, Kashipur, Fake identity, Fake voter ID, Facebook

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.