ന്യൂഡല്‍ഹി: (www.kvartha.com 19/01/2015) പ്രമുഖ സെര്‍ച്ച് എഞ്ചിനായ യുസി വെബും ലോകത്തിലെത്തന്നെ ഒന്നാമത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ് ബുക്കും ഇന്ത്യയില്‍ കൈകോര്‍ക്കാനൊരുങ്ങുന്നു. ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് യുസി ബ്രൗസര്‍ വഴി തത്സമയം നോട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണിത്.
മറ്റു സൈററുകള്‍ ഉപയോഗിക്കുമ്പോഴും ഫേസ്ബുക്കിലെ നോട്ടിഫിക്കേഷനുകള്‍ യുസി ബ്രൗസര്‍ വഴി ഉപയോക്താവിന് ലഭ്യമാക്കാനുതകും വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇങ്ങനെ മറ്റു സൈറ്റുകളുടെ ഉപയോഗസമയത്ത് നോട്ടിഫിക്കേഷനുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കളെ ഫേസ്ബുക്ക് വെബ്‌സൈറ്റിലേക്കോ ഫേസ്ബുക്കിന്റെ ആപ്പിലേക്കോ ആണ് നയിക്കുക.
ഫേസ്ബുക്ക് ആപ്ലിക്കേഷനു പുറത്ത് ഒരു മൊബൈല്‍ ബ്രൗസറുമായി ഫേസ്ബുക്ക് സഹകരിക്കുന്നത് ഇത് ആദ്യമാണെന്ന് യുസി വെബ് പറഞ്ഞു. ഇന്ത്യയില്‍ 40 ശതമാനത്തോളം വിപണിയില്‍ ഓഹരിയുള്ള ജനപ്രിയ മൊബൈല്‍ ബ്രൗസറാണ് യുസി വെബ്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് യുസി വെബിന്റെ ഏറ്റവും പ്രധാന കേന്ദ്രം. ഫേസ്ബുക്കുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയില്‍ മുന്നേറാനാണ് യുസി വെബ് ലക്ഷ്യമിടുന്നത്.
അമേരിക്കകഴിഞ്ഞാല്‍ ഫേസ്ബുക്കിന്റെ ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫേസ്ബുക്ക് ലക്ഷ്യമിടുന്നു. മുമ്പ് ഭാരതി എയര്‍ടെലുമായി ചേര്‍ന്ന് ഫോണുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സൗജന്യമായി സേവനം ഫേസ്ബുക്ക് ലഭ്യമാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി സേവനങ്ങളാണ് ഫേസ്ബുക്ക് ഇന്ത്യയില്‍ ലഭ്യമാക്കുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയും കാമുകനും കോടതിയില്‍; സംഘര്‍ഷം, എ.എസ്.ഐയ്ക്ക് പരിക്ക്

Keywords: Facebook, Social Network, New Delhi, Website, Application, Chaina, India, America, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.