ബിബിസി പ്രസിദ്ധീകരിച്ചതെന്ന പേരില്‍ ബ്ലാക് ഫന്‍ഗസിനെ ഗോമൂത്രവുമായി ചേര്‍ത്ത് വാര്‍ത്ത; പ്രചരിക്കുന്നത് വ്യാജമെന്ന് ആരോപണവിധേയനായ ലേഖകന്‍
May 27, 2021, 13:24 IST
ന്യൂഡെല്‍ഹി: (www.kvartha.com 27.05.2021) ബിബിസി പ്രസിദ്ധീകരിച്ചതെന്ന പേരില്‍ ബ്ലാക് ഫന്‍ഗസിനെ ഗോമൂത്രവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ആരോപണവിധേയനായ ലേഖകന്‍. ഇന്ത്യയിലെ ലേഖകന്‍ സൗതിക് ബിശ്വാസ് എഴുതിയതെന്ന പേരിലാണ് വ്യാപകമായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ലേഖകനെന്നു പരിചയപ്പെടുത്തിയ സൗതിക് ബിശ്വാസ് ഇത് നിഷേധിച്ചു. വാര്‍ത്തകള്‍ ബിബിസിയുടെ ഔദ്യോഗിക പേജില്‍ പരിശോധിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെയാണ് ബിബിസി പ്രസിദ്ധീകരിച്ചതെന്ന പേരില്‍, പുതിയ ഭീഷണിയായ ബ്ലാക് ഫംഗസിനെ ഗോമൂത്രവുമായി ചേര്‍ത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ജീവന്‍രക്ഷാ ഔഷധമായ സ്റ്റിറോയ്ഡുകള്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കുന്നത് ബ്ലാക് ഫന്‍ഗസ് വിളിച്ചുവരുത്തുകയാണെന്ന് വ്യാജവാര്‍ത്ത പറയുന്നു. ഗോമൂത്രവും ബ്ലാക് ഫംഗസും തമ്മില്‍ ബന്ധിപ്പിക്കുന്ന 9,000 സംഭവങ്ങള്‍ കണ്ടെത്തിയെന്നാണ് മറ്റൊരു ആരോപണം. കോവിഡിന് ഗോമൂത്രവും ചാണകവും മരുന്നാണെന്ന വ്യാപക പ്രചാരണം ഉത്തരേന്ത്യയില്‍ നിരവധി പേരെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നു.
'ഇതൊരു വ്യാജ പോസ്റ്റാണ്. ഞങ്ങളുടെ വെബ്‌സൈറ്റ് bbc.com/news പരിശോധിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു, 'ബിബിസി വക്താവ് ആള്‍ട് ന്യൂസിനോട് പറഞ്ഞു.
അലോപതി മണ്ടന്‍ ചികിത്സയാണെന്നും കൊലപാതകിയാണെന്നുമുള്ള യോഗഗുരു രാംദേവിന്റെ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടന 1,000 കോടിയുടെ നഷ്ടപരിഹാര കേസ് നല്‍കിയത് അടുത്തിടെയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.