Controversy | കോളജ് അധ്യാപികമാര്‍ വസ്ത്രത്തിന് പുറമേ ശരീരം മറയ്ക്കുന്ന തരത്തില്‍ ഓവര്‍കോട് ധരിക്കണം; ചര്‍ചയായി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
Nov 18, 2022, 16:28 IST
ചെന്നൈ: (www.kvartha.com) കോളജ് അധ്യാപികമാര്‍ വസ്ത്രത്തിന് പുറമേ തങ്ങളുടെ ശരീരം മറയ്ക്കുന്ന തരത്തില്‍ ഓവര്‍കോട് ധരിക്കണമെന്ന് നിര്‍ദേശം. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് കൊളീജിയേറ്റ് എഡ്യുകേഷന്‍ ഡയറക്ടറേറ്റിന് ഈ നിര്‍ദേശം നല്‍കിയത്. അതേസമയം നിര്‍ദേശം ചര്‍ചയായിരിക്കയാണ്.
സംസ്ഥാനത്തെ എല്ലാ കോളജ് അധ്യാപികമാരും തങ്ങളുടെ ശരീരം മറയ്ക്കുന്ന തരത്തില്‍ ഓവര്‍കോട് ധരിക്കുന്നു എന്നുറപ്പു വരുത്താനാണ് നിര്‍ദേശത്തില്‍ പറയുന്നത്. കുട്ടികളില്‍ നിന്നും പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു ഡ്രസ് കോഡ് നിര്‍ദേശമെന്നും ഉത്തരവില്‍ പറയുന്നു.
കോളജ് അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വകുപ്പിന് ലഭിച്ച പരാതികള്‍ സംബന്ധിച്ച്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനും സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും രെജിസ്ട്രാര്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂടി സെക്രടറി പി ധനശേഖര്‍ ഒക്ടോബര്‍ 18 അയച്ച കത്തില്‍ സൂചിപ്പിരുന്നു.
സര്‍കാര്‍ നിര്‍ദേശം നല്ല തീരുമാനമാണെന്ന് കോളജ് പ്രിന്‍സിപല്‍മാരുടെ അസോസിയേഷന്‍ പ്രസിഡന്റ് എ പൊന്നുസാമി പറഞ്ഞു. പല സ്വാശ്രയ കോളജുകളും അവരുടെ വനിതാ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കിയിട്ടുണ്ട്. ഓവര്‍കോട് ധരിക്കുമ്പോള്‍ വനിതാ അധ്യാപകര്‍ക്ക് ക്ലാസ് മുറികളില്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുരുഷ അധ്യാപകര്‍ക്ക് ഓവര്‍കോട് ആവശ്യമില്ലെന്നും പൊന്നുസ്വാമി പറഞ്ഞു. ടൈയും ഷൂസും ധരിച്ച് ഫോര്‍മല്‍ വേഷത്തില്‍ വരുന്നതിനാലാണ് അതെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ വനിതാ അധ്യാപകരോട് അവരുടെ ശരീര വടിവുകള്‍ മറയ്ക്കാനായി ഓവര്‍കോട് ധരിക്കണമെന്ന് നിര്‍ദേശിക്കുന്നത് അപമാനകരമാണെന്നും, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഡ്രസ് കോഡ് എന്ന ആശയം അവരെ ശിശുക്കളാക്കുന്നുവെന്നും അകാദമിക് വിദഗ്ധ സ്വര്‍ണ രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
Keywords: Faculty in Tamil Nadu colleges asked to wear overcoat to cover ‘body form’, Chennai, News, Education department, Controversy, Education, Teachers, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.