'വ്യാജ പീഡനകഥ മെനഞ്ഞ് ഗുജറാത്തില്‍ വീണ്ടും വര്‍ഗീയ കലാപത്തിന് ശ്രമം'

 


ഗുജറാത്ത്: (www.kvartha.com 29.11.2014) വര്‍ഗീയ കലാപങ്ങള്‍ക്ക് പേരുകേട്ട ഗുജറാത്തില്‍ വ്യാജ പീഡനാരോപണങ്ങള്‍ മെനഞ്ഞ് വീണ്ടും കലാപം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമം. സൂറത്തില്‍ ഒരു വീട്ടമ്മയെ ആറുമാസമായി മുസ്ലിം യുവാക്കള്‍ അമ്പതോളം ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന വ്യാജ പരാതി നല്‍കിയാണ് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയും പിന്നീട് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയപ്പോള്‍ പരാതി മാറ്റി പറയുകയും ചെയ്തു. തന്റെ ഭര്‍ത്താവ് അംഗമായ സംഘപരിവാര്‍ സംഘടനയ്ക്ക് വേണ്ടി ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് പരാതി നല്‍കിയതെന്നായിരുന്നു വീട്ടമ്മയുടെ മൊഴി. വ്യാജ പരാതിയുടെ മറവില്‍ വിഎച്ച്പി അടക്കമുള്ള സംഘടനകള്‍ പ്രദേശത്ത് കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു.
'വ്യാജ പീഡനകഥ മെനഞ്ഞ് ഗുജറാത്തില്‍ വീണ്ടും വര്‍ഗീയ കലാപത്തിന് ശ്രമം'

എന്നാല്‍ വീട്ടമ്മയുടെ പരാതി പിന്‍വലിച്ചതാേടെ കലാപക്കാരും അടങ്ങി. വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി അനൂകൂല സംഘടനകള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നാണ് ആക്ഷേപം. റിക്ഷയില്‍ ആളെ കയറ്റുന്നതും ബക്രീദിന് മാടുകളെ അറക്കുന്നതും സംബന്ധിച്ചും മുസ്ലിങ്ങള്‍ക്കെതിരെ സംഘര്‍ഷമുണ്ടാക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമം നടത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Gujarat, Molestation, Case, Muslim, National, Police, Complaint. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia