Fake Reviews | ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ അവലോകനങ്ങള്‍ തടഞ്ഞ് കേന്ദ്രം; ഈ ആഴ്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും

 



ന്യൂഡെല്‍ഹി: (www.kvartha.com) ഉല്‍പന്നങ്ങളുടെ വ്യാജ അവലോകനങ്ങള്‍ തടഞ്ഞ് കേന്ദ്രം. ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ കൂലിക്ക് ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ ഓണ്‍ലൈന്‍ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രത്തിന്റെ ഉത്തരവ്. 

പല ഉല്‍പന്നങ്ങളുടെയും വില്‍പന വര്‍ധിപ്പിക്കാനായി സംഘടിതമായി വ്യാജ പോസിറ്റീവ് റിവ്യു നല്‍കുന്ന രീതി നിലവിലുണ്ട്. സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സെലര്‍ കംപനികള്‍ ഇത്തരം ഏജന്‍സികള്‍ക്ക് പണം നല്‍കിയാണ് വ്യാജമായ അഭിപ്രായരൂപീകരണം നടത്തുന്നത്. ഉപയോക്താക്കളില്‍ മിക്കവരും റേറ്റിങ്ങും അഭിപ്രായവും നോക്കിയാണ് തീരുമാനമെടുക്കുന്നത്. ഇക്കാരണത്താല്‍ മിക്കവരും റിവ്യു യഥാര്‍ഥമെന്ന് കരുതി ഉല്‍പന്നം വാങ്ങുകയും വഞ്ചിതരാവുകയും ചെയ്യും. ഇക്കാരണത്താലാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

Fake Reviews | ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ അവലോകനങ്ങള്‍ തടഞ്ഞ് കേന്ദ്രം; ഈ ആഴ്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും


ഉല്‍പന്നം വാങ്ങിയവര്‍ക്ക് റിവ്യു എഴുതുന്നതിന് റിവാഡ് പോയിന്റോ മറ്റോ നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം റിവ്യുവില്‍ രേഖപ്പെടുത്തിയിരിക്കണം. ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ക്ക് വ്യാജ റിവ്യു നല്‍കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാനുള്ള കേന്ദ്ര ചട്ടക്കൂടിന്റെ ഭാഗമാണ് ഈ വ്യവസ്ഥകള്‍. മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ആഴ്ച പുറപ്പെടുവിച്ചേക്കും.

ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേഡ്‌സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. താല്‍പര്യമുള്ള കംപനികള്‍ക്ക് ബിഐഎസ് സര്‍ടിഫികേഷന്‍ എടുക്കാം. വ്യാജ റിവ്യു വ്യാപകമായാല്‍ അടുത്തപടിയായി സര്‍ടിഫികേഷന്‍ നിര്‍ബന്ധമാക്കും. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും.

Keywords:  News,National,India,Top-Headlines,Business,Finance, 'Fake reviews’ on e-commerce websites: Centre likely to issue guidelines this week
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia