35 അടി ഉയരത്തില്‍ നിന്ന് നദിയിലേക്ക് ചാടിയ കടുവ പാറയിലിടിച്ച് ചത്തു

 



മുംബൈ: (www.kvartha.com 08.11.2019) പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടിയ കടുവയുടെ ഉന്നം തെറ്റി പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വീണു. ഗുരുതരമായി പരിക്കേറ്റ കടുവ വൈകാതെ ചത്തു. 35 അടി ഉയരത്തില്‍ നിന്നുള്ള ചാട്ടത്തില്‍ പാറകളില്‍ തട്ടി വീണതിനെ തുടര്‍ന്ന് പരിക്കേറ്റതിനാലാണ് കടുവ പാറകള്‍ക്കിടയില്‍ അനങ്ങാനാവാതെ കാണപ്പെട്ടത്. മഹാരാഷ്ട്രയിലെ ചന്ദ്രപുരിന് സമീപം സിര്‍ണ നദിയിലാണ് കടുവയെ കണ്ടെത്തിയത്.

35 അടി ഉയരത്തില്‍ നിന്ന് നദിയിലേക്ക് ചാടിയ കടുവ പാറയിലിടിച്ച് ചത്തു

കടുവയെ രക്ഷിക്കുന്നതിന്റെ ഭാഗമായി സമീപം കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവ അതില്‍ കയറാത്തതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഇരയെ പിടിച്ച് ഭക്ഷിച്ച ശേഷം വെള്ളത്തിലേക്ക് ചാടിയതാണെന്നാണ് കരുതുന്നത്. പരിക്കേറ്റ നിലയിലായതിനാല്‍ കടുവ ആക്രമിക്കാനിടയുണ്ടെന്ന സംശയത്താല്‍ അതിന് സമീപത്തേക്ക് പോകാന്‍ പലരും മടിച്ചു.

സമീപത്ത് സ്ഥാപിച്ച കൂട് തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അവശനായിത്തീര്‍ന്നെന്ന് ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ എ വി രാമറാവു അറിയിച്ചു. വീഴ്ചയില്‍ എല്ലിന് ഗുരുതരക്ഷതമേറ്റത് കൊണ്ടാണ് കടുവയ്ക്ക് അനങ്ങാന്‍ കഴിയാതിരുന്നതെന്നാണ് നിഗമനം.

രാത്രിയില്‍ കടുവയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച രാവിലെയോടെ കടുവ ചത്തു.

കടുവയുടെ അപകടവിവരം ലഭിച്ചയുടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും രാത്രിയിലെ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, Mumbai, tiger, River, Bridge, Forest Officers, Back Bone, Falling Head Over Rock; Torture for Injured Tiger
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia