മിന്നലേറ്റ് മരിച്ച യുവാവിനെ പുനർജനിക്കാൻ ചാണകക്കുഴിയിൽ സംസ്കരിച്ച് ബന്ധുക്കൾ
May 20, 2021, 14:19 IST
ന്യൂഡെൽഹി: (www.kvartha.com 20.05.2021) മിന്നലേറ്റ് മരിച്ച 37കാരൻ പുനർജനിക്കാൻ മൃതദേഹം ചാണകക്കുഴിയിൽ സംസ്കരിച്ച് ബന്ധുക്കൾ. ചത്തീസ് ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. ലക്ഷൺപൂർ മുട്കി എന്ന യുവാവാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത്. എന്നാൽ മരിച്ച് മണിക്കൂറുകൾക്ക് ശേഷം ഇയാളുടെ മൃതദേഹം ചാണകക്കുഴിയിൽ മറവ് ചെയ്യുകയായിരുന്നു.
ടൗടെ ചുഴലിക്കാറ്റ് കാരണം സർഗുജ ജില്ലയിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. കുടുംബത്തിൽ നിലനിന്ന് പോരുന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് ഇവർ മൃതദേഹം ചാണകക്കുഴിയിൽ സംസ്കരിച്ചത്. ഇടിമിന്നലേറ്റ് മരിച്ചയാളെ ചാണകക്കുഴിയിൽ സംസ്കരിച്ചാൽ പുനർജനിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
Keywords: News, New Delhi, Death, India, National, Family, Lightning, Family buries body of man in cow dung pit to revive him in Chhattisgarh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.