പ്രണയബന്ധത്തിന് എതിരുനിന്ന അമ്മയെ കൊലപ്പെടുത്തി; പതിനാറുകാരിയും കാമുകനും അറസ്റ്റിൽ

 


ഫരിദബാദ്: (www.kvartha.com 05.08.2021) അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനാറുകാരിയായ മകളെയും കാമുകനെയും അറസ്റ്റ് ചെയ്ത ഫരീദാബാദ് പൊലീസ്. പതിനെട്ട് വയസാണ് കാമുകന്. ഇരുവരുടെയും പ്രണയബന്ധത്തിന് അമ്മ എതിരുനിന്നതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 

പ്രണയബന്ധത്തിന് എതിരുനിന്ന അമ്മയെ കൊലപ്പെടുത്തി; പതിനാറുകാരിയും കാമുകനും അറസ്റ്റിൽ

പെൺകുട്ടി തനിച്ചാണ് കൊല നടത്തിയത്. കാമുകൻ വീഡിയോ കോളിലൂടെ നിർദേശങ്ങൾ നല്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
ജൂലൈ പത്തിനാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഒരു ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനാണ് മകൻ. 

കാമുകൻ വീട്ടിലെത്തി പെൺകുട്ടിക്ക് കുറച്ച് ഉറക്ക ഗുളികകൾ നൽകി. ഇത് നാരങ്ങ വെള്ളത്തിൽ കലക്കി പെൺകുട്ടി അമ്മയ്ക്ക് നൽകുകയായിരുന്നു. 
കസ്റ്റഡിയിൽ എടുത്ത പ്രതികളിൽ പെൺകുട്ടിയെ ജുവനൈൽ ഹോമിലേയ്ക്കും കാമുകനെ ഫരീദബാദ് ജയിലിലേയ്ക്കും മാറ്റി. 

SUMMARY: According to police, the incident took place on the intervening night of July 10 and 11. An FIR had been lodged based on a complaint by the victim’s son, who works with a food delivery company and was home at the time.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia