Farmers Protest | വീണ്ടും ഡെൽഹിയെ വിറപ്പിക്കാൻ കർഷകർ; എന്താണ് ഇവർ ആവശ്യപ്പെടുന്ന 'എംഎസ്പി ഗ്യാരൻ്റി നിയമം'? അറിയേണ്ടതെല്ലാം
Feb 12, 2024, 16:19 IST
ന്യൂഡെൽഹി: (KVARTHA) വിളകൾക്ക് മിനിമം താങ്ങുവില (MSP) ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഫെബ്രുവരി 13 ന് നിരവധി കർഷക സംഘടനകളുമായി ബന്ധപ്പെട്ട കർഷകർ ഡൽഹിയിൽ പ്രക്ഷോഭത്തിന് ഒത്തുകൂടുകയാണ്. ട്രാക്ടറുകളും കാറുകളും മറ്റ് വാഹനങ്ങളും ഉപയോഗിച്ച് 20,000 ത്തോളം കർഷകർ പൂർണ തയ്യാറെടുപ്പോടെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നു. ഇത് കണക്കിലെടുത്ത് പഞ്ചാബ്, ഹരിയാന, ഡൽഹി അതിർത്തികളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പല ജില്ലകളിലും സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഇൻ്റർനെറ്റ് സേവനങ്ങളും നിർത്തലാക്കി. കർഷകർ വളരെക്കാലമായി എംഎസ്പി ഗ്യാരണ്ടി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വരികയാണ്.
< !- START disable copy paste -->
മിനിമം താങ്ങുവില എന്താണ്?
മിനിമം താങ്ങുവില അഥവാ എംഎസ്പി എന്നത് വിള വിൽപനയ്ക്കുള്ള ഒരുതരം ഉറപ്പ് വിലയാണ്. എംഎസ്പി വഴി വിള വിതയ്ക്കുന്ന സമയത്ത് വിളവെടുപ്പിന് ശേഷം വിപണിയിൽ എന്ത് വിലയ്ക്ക് വിൽക്കണമെന്ന് തീരുമാനിക്കും. വിപണിയിൽ വിളകളുടെ വില ഇടിഞ്ഞാലും കർഷകന് തൻ്റെ വിളകൾക്ക് നിശ്ചിത വിലയിൽ കുറവ് ലഭിക്കില്ലെന്ന് എംഎസ്പി ഉറപ്പാക്കുന്നു. വിപണിയിൽ വിളവിലയിലെ ഏറ്റക്കുറച്ചിലുകൾ മൂലമുള്ള നഷ്ടത്തിൽ നിന്ന് കർഷകനെ സംരക്ഷിക്കുക എന്നതാണ് എംഎസ്പിയുടെ ലക്ഷ്യം.
ഏതൊക്കെ വിളകൾക്ക് എംഎസ്പി ബാധകമാണ്
ഖാരിഫ്, റാബി, മറ്റ് സീസൺ വിളകൾക്കും വാണിജ്യ വിളകൾക്കും കാർഷിക മന്ത്രാലയം എംഎസ്പി ബാധകമാക്കുന്നു. നിലവിൽ രാജ്യത്തെ കർഷകരിൽ നിന്ന് വാങ്ങുന്ന 23 വിളകൾക്ക് എംഎസ്പി നടപ്പാക്കിയിട്ടുണ്ട്. ഗോതമ്പ്, നെല്ല്, നിലക്കടല, ചോളം, സോയാബീൻ, എള്ള്, പരുത്തി തുടങ്ങിയ വിളകൾക്ക് എംഎസ്പി ബാധകമാണ്. 2024-25 റാബി വിപണന സീസണിൽ ഗോതമ്പിൻ്റെ എംഎസ്പി വില ക്വിൻ്റലിന് 2275 രൂപയായും കടുകിൻ്റെ വില ക്വിൻ്റലിന് 5650 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
ആരാണ് വിളകൾക്ക് എംഎസ്പി നടപ്പിലാക്കുന്നത്?
കേന്ദ്ര സർക്കാർ വിളകൾക്ക് എംഎസ്പി നിരക്ക് ചുമത്തുന്നു, അതേസമയം സംസ്ഥാന സർക്കാരുകൾക്കും എംഎസ്പി ചുമത്താനുള്ള അവകാശമുണ്ട്. കർഷകരുടെ വിളകൾക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1965-ൽ കേന്ദ്രസർക്കാർ കാർഷിക ചിലവും വിലയും കമ്മിഷൻ (CACP) രൂപീകരിച്ചിരുന്നു. ഇതിനുശേഷം 1966-67ൽ എംഎസ്പി നിരക്ക് ആദ്യമായി നടപ്പാക്കി. സിഎസിപിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി, കേന്ദ്ര സർക്കാർ വിളകളുടെ എംഎസ്പി നിരക്ക് തീരുമാനിക്കുന്നു.
ഒരു വിളയുടെ എംഎസ്പി നിരക്ക് എങ്ങനെയാണ് തീരുമാനിക്കുന്നത്?
വിതയ്ക്കുന്ന സമയത്ത് വിളകളുടെ ഉൽപാദനച്ചെലവ് കണക്കാക്കി വില നിശ്ചയിക്കാൻ സിഎസിപി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുന്നു. കമ്മീഷൻ വിളകളുടെ എംഎസ്‌പി, വിളച്ചെലവിൻ്റെ 1.5 മടങ്ങ് എങ്കിലും നിജപ്പെടുത്തുന്നു. അതായത് കർഷകർ ഉണ്ടാക്കുന്ന ചെലവിൻ്റെ 50 ശതമാനമെങ്കിലും ലാഭം ചേർത്താണ് എംഎസ്പി നിശ്ചയിക്കുന്നത്.
എന്തുകൊണ്ടാണ് എംഎസ്പി ഗ്യാരൻ്റി നിയമം ആവശ്യപ്പെടുന്നത്?
സിഎസിപി വിളയുടെ എംഎസ്പി നിരക്ക് സർക്കാരിന് ശുപാർശ ചെയ്യുന്നു, എന്നാൽ സർക്കാർ അത് നടപ്പാക്കുമെന്ന് ഇതിനർത്ഥമില്ല. അതായത് സിഎപിസിയുടെ ശുപാർശകൾ അംഗീകരിക്കാൻ സർക്കാരിന് ബാധ്യതയില്ല. എപ്പോൾ വേണമെങ്കിലും സർക്കാർ വിളകളുടെ എംഎസ്പി നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുമെന്ന് കർഷകർ ഭയപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എംഎസ്പി ഗ്യാരണ്ടി നിയമം വന്നാൽ വിളയുടെ വില നിശ്ചയിക്കാൻ സർക്കാർ നിർബന്ധിതരാകും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ എംഎസ്പി നിയമവിധേയമാക്കുകയും കർഷകർക്ക് തങ്ങളുടെ വിളകളുടെ വില നിശ്ചിത എംഎസ്പി നിരക്കിൽ ലഭിക്കുകയും ചെയ്യും.

Keywords: News, Malayalam News, National, MSP Guarantee, Law, Farmers, Delhi, Farmers Plan Delhi March On Feb 13, Demanding MSP Guarantee And Law; Explained
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.