സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങളിന്മേലുള്ള ഉറപ്പ് കേന്ദ്രസര്‍കാര്‍ എഴുതി നല്‍കി; സമരം തുടരണോ നിര്‍ത്തിവയ്ക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍
Dec 7, 2021, 19:42 IST
ന്യൂഡെല്‍ഹി: (www.kvartha.com 07.12.2021) സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങളിന്മേലുള്ള ഉറപ്പ് കേന്ദ്രസര്‍കാര്‍ എഴുതി നല്‍കിയതായി വിവരം. അംഗീകരിക്കാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നു കേന്ദ്രം കര്‍ഷകരെ അറിയിച്ചു. കഴിഞ്ഞ 15 മാസത്തിലേറെയായി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍കാരിന്റെ ഭാഗത്തുനിന്നും തീവ്രശ്രമം തന്നെയാണ് നടക്കുന്നത്.
സംയുക്ത കിസാന്‍ മോര്‍ച യോഗത്തില്‍ ചര്‍ച ചെയ്തു സമരം തുടരണോ നിര്‍ത്തിവയ്ക്കണോ എന്ന കാര്യത്തില്‍ കര്‍ഷകര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. പ്രതിഷേധത്തിനിടെ കര്‍ഷകരുടെ മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാമെന്ന് സര്‍കാര്‍ ഉറപ്പുനല്‍കിയതായും റിപോര്‍ടുണ്ട്.
തുടര്‍സമരത്തിന്റെ കാര്യത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കര്‍ഷകര്‍ നിലപാട് അറിയിക്കുമെന്നാണു സൂചന. മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക കമിറ്റിയെ നിയോഗിക്കുമെന്ന ഉറപ്പ് കേന്ദ്രസര്‍കാര്‍ കര്‍ഷക സംഘടനകള്‍ക്കു നല്‍കിയെന്നും വിവരമുണ്ട്.
എം എസ് പി സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഒരു കമിറ്റി രൂപവത്കരിക്കുമെന്നും വൈകോല്‍ കത്തിച്ചതിന് കര്‍ഷകരുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്നും സര്‍കാര്‍ കര്‍ഷക സംഘടനകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കര്‍ഷകരുടെ മറ്റു ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
എംഎസ്പി സംബന്ധിച്ച കമിറ്റിയില്‍ സംസ്ഥാന സര്‍കാരുകളുടേയും കര്‍ഷകരുടേയും വിദഗ്ധരുടേയും പങ്കാളിത്തം ഉറപ്പാക്കും. ഉത്തര്‍പ്രദേശ്, ഹരിയാന സര്‍കാരുകള്‍ കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും. സമരം പിന്‍വലിക്കുന്ന മുറയ്ക്കാകും ഇതുണ്ടാകുക. മറ്റു സംസ്ഥാന സര്‍കാരുകളോടും കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുമെന്നും കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നുണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഹരിയാന, ഉത്തര്‍പ്രദേശ് സര്‍കാരുകള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് തത്വത്തില്‍ അംഗീകരിച്ചതായും കത്തില്‍ പറയുന്നു. പഞ്ചാബ് സര്‍കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
വൈദ്യുതി ബില്‍ സഭയില്‍ വെക്കുന്നതിന് മുമ്പ് ചര്‍ചകള്‍ നടത്തും. മലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷകവിരുദ്ധമായ ക്രിമിനല്‍ നടപടി ഒഴിവാക്കുമെന്നും കത്തില്‍ പറയുന്നു.
ലഖിംപുര്‍ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കത്തില്‍ പ്രതിപാദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എംഎസ്പിയിലും വൈദ്യുത ബിലിലും വ്യക്തയില്ലെന്നും കര്‍ഷക സഘടനാ പ്രതിനിധകള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതല്‍ കൂടിയാലോചനകള്‍ ബുധനാഴ്ച നടത്തും. അതിന് ശേഷം തീരുമാനമുണ്ടാകുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
Keywords: Farmers' protest: Samyukt Kisan Morcha's crucial meet today, New Delhi, News, Press meet, Meeting, Farmers, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.