മകളുടെ പ്രണയം: പിതാവിനെ കാമുകനും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി
Dec 9, 2011, 11:06 IST
താനെ: കാമുകനോടൊത്ത് മകള്‍ ഒളിച്ചോടിയതിനെതുടര്‍ന്ന് മകളെ അന്വേഷിച്ചെത്തിയ പിതാവിനെ കാമുകനും ബന്ധുക്കളും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. രാമ ഹിണ്ടോള (45) എന്നയാളാണ് 90 ശതമാനം പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്നത്. സംഭവത്തെ തുടര്‍ന്ന് കാമുകനുള്‍പ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാമന്‍ സെം റായ്, ഇയാളുടെ മക്കളായ ഹരി, സെറായ് എന്നിവരാണ് അറസ്റ്റിലായത്. 18കാരിയായ മകള്‍ ഇതിനുമുന്‍പും ഒളിച്ചോടിയിട്ടുണ്ടെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.