മതാചാര ചടങ്ങിനിടെ പിതാവിന്റെ കൈയ്യില്‍ നിന്നും മകന്‍ തീ കനലിലേക്ക് തെറിച്ചു വീണു
Jun 14, 2016, 15:30 IST
ജലന്ധര്‍: (www.kvartha.com 14.06.2016) മതാചാര ചടങ്ങിനിടെ പിതാവിന്റെ കൈയ്യില്‍ നിന്നും തീ കനലിലേക്ക് തെറിച്ചു വീണ ആറുവയസുകാരന് ഗുരുതരം. പഞ്ചാബിലെ ജലന്ധറില്‍ കനലാട്ടം എന്ന മതാചാരത്തിനിടയിലാണ് മകന്‍ കാര്‍ത്തിക്കിനെ എടുത്തുകൊണ്ട് കനലിലൂടെ നടക്കുകയായിരുന്ന പിതാവ് നിലതെറ്റി താഴേക്ക് വീണത്.
കനലില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ കാര്‍ത്തിക്കിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പിതാവിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. മത വിശ്വാസത്തിന്റെ ഭാഗമായാണ് കനലാട്ടം ആചരിക്കുന്നത്. ദേവപ്രീതിക്കായി നഗ്‌നപാദരായി കനലിലൂടെ നടക്കുന്നതാണ് ഈ ആചാരം.
കാര്‍ത്തിക്കിന് 25 ശതമാനത്തോളവും പിതാവിന് 15 ശതമാനവും പൊള്ളലേറ്റുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കനലില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ വേദന കൊണ്ട് പുളയുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ജലന്ധറിലെ കാസി മണ്ടിയിലുള്ള മാ മാരിയമ്മ ക്ഷേത്ര സന്നിധിയിലാണ് കനലാട്ടം സംഘടിപ്പിച്ചത്. 600ല്‍ അധികം പേരാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ മകളുമായി കനലിലൂടെ നടക്കുന്നതിനിടയില്‍ തീയില്‍ തെന്നിവീണ യുവതിക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ബി.ജെ.പി എം.എല്‍.എ മനോരഞജന്‍ കാലിയ 10,000 രൂപ ധനസഹായം നല്‍കിയിട്ടുണ്ട്.

Also Read:
മഞ്ചേശ്വരം ചെക്ക് പോസ്റ്റ് ആക്രമണം; ഒരു പ്രതി കൂടി അറസ്റ്റില്‍
Keywords: Father drops son on red-hot coal during religious ritual, Panjab, Temple, Hospital, Treatment, Burnt, Compensation, BJP, MLA, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.