റൊട്ടിക്ക് വൃത്താകൃതിയില്ല; പിതാവ് 13കാരിയായ മകളെ അടിച്ചുകൊന്നു

 


ലാഹോര്‍: (www.kvartha.com 02.10.2015) റൊട്ടിക്ക് വൃത്താകൃതിയില്ലെന്ന് പറഞ്ഞ് പിതാവും മകനും ചേര്‍ന്ന് 13കാരിയെ അടിച്ചുകൊന്നു. പാകിസ്ഥാനിലെ അസീം പാര്‍ക്ക് മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം. മകളുണ്ടാക്കിയ റൊട്ടിക്ക് വൃത്താകൃതിയില്ലെന്ന് പറഞ്ഞ് ഇയാള്‍ മകളെ മര്‍ദിക്കുകയായിരുന്നു. പിതാവ് ഖാലിദിനൊപ്പം ഇയാളുടെ മകന്‍ അബുവും കൊലയ്ക്ക് കൂട്ടുനിന്നുവെന്ന് പോലീസ് ഓഫീസര്‍ എസ്.പി മുഹമ്മദ് നവീദ് പറയുന്നു.

പതിമൂന്നുകാരി അനീക്വയാണ് ഇരുവരുടേയും മര്‍ദനത്തെ തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ടത്. അടിയേറ്റ് ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനും പിതാവ് തയ്യാറായില്ല. തുടര്‍ന്ന് അവശയായ പെണ്‍കുട്ടി വീട്ടില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഒടുവില്‍ പിതാവും മകനും ചേര്‍ന്ന് ആരും അറിയാതെ മൃതദേഹം അടുത്തുള്ള സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ ശ്രമിച്ചുവെന്നും എസ്.പി മുഹമ്മദ് നവീദ് വ്യക്തമാക്കി. ഇതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇരുവേരയും ചോദ്യം ചെയ്തപ്പോള്‍ മാതാവ് കൊലപ്പെടുത്തിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ നിസ്സാരകാരണങ്ങള്‍ക്ക് പോലും മകളെ അടിക്കുക പതിവാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്.

റൊട്ടിക്ക് വൃത്താകൃതിയില്ല;  പിതാവ് 13കാരിയായ മകളെ അടിച്ചുകൊന്നു

Also Read:
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാക്കുപാലിച്ചു; ഉദുമയിലെ ബീവറേജസ്, കാസര്‍കോട് അണങ്കൂരിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകള്‍ അടച്ചുപൂട്ടി

Keywords:  Father kills daughter with son’s help for cooking ‘imperfect roti', Pakistan, Police, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia